Tuesday, June 25, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

'ആദ്യ സമ്പൂര്‍ണ സാക്ഷരതാ നഗര'ത്തിലേക്ക്‌ കോട്ടയം ഓടിക്കയറിയിട്ട്‌ മുപ്പതാണ്ട്‌

uploads/news/2019/06/317239/k1.jpg

കോട്ടയം: ആദ്യ സമ്പൂര്‍ണ സാക്ഷരതാ നഗരമെന്ന പദവിയിലേക്കു കോട്ടയം ഓടിക്കയറിയിട്ടു മുപ്പതാണ്ടിന്റെ തിളക്കം. നൂറു ദിവസം കൊണ്ടു നൂറുശതമാനം സാക്ഷരത നേടിയ രാജ്യത്തിന്റെ അഭിമാനമായി കോട്ടയം മാറിയതിന്റെ ആഘോഷം ഇന്നു നടക്കും. എം.ജി.സര്‍വകലാശാലയും കോട്ടയം നഗരസഭയും അന്നത്തെ കോട്ടയം കലക്‌ടര്‍ അല്‍ഫോണ്‍ കണ്ണന്താനവും ചേര്‍ന്ന കൂട്ടായ്‌മയാണു അക്ഷര വെളിച്ചം നഗരത്തില്‍ പടര്‍ത്തിയത്‌.
എം.ജി.സര്‍വകലാശാല നാഷണല്‍ സര്‍വീസ്‌ സ്‌കീമാണു കോട്ടയം നഗരത്തെ സമ്പൂര്‍ണ സാക്ഷരതയിലേക്കു നയിക്കാനായി ജനബോധന സാക്ഷരത യജ്‌ഞമെന്ന പദ്ധതി മുന്നോട്ടുവച്ചത്‌. തുടര്‍ന്നു നടത്തിയ കണക്കെടുപ്പില്‍ നഗരത്തില്‍ 2208 നിരക്ഷരരുണ്ടെന്നു കണ്ടെത്തുകയും ഇവര്‍ക്ക്‌ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കുകയുമായിരുന്നു.
സാക്ഷരതാ യജ്‌ഞത്തിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയറില്‍നിന്നു കെ.കെ. റോഡ്‌ വഴി മാമന്‍ മാപ്പിളഹാളിലേക്കുമഹാത്മാഗാന്ധി സര്‍വകലാശാല വൈസ്‌ചാന്‍സലറായിരുന്ന പ്രഫ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടവും ചരിത്രമായിരുന്നു.
അന്നത്തെ നഗരസഭാധ്യക്ഷന്‍ മാണി ഏബ്രഹാം, കലക്‌ടര്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനം, എസ്‌.പി. വി.ആര്‍. രജീവന്‍, കാന്‍ഫെഡ്‌ സെക്രട്ടറി പി.എന്‍. പണിക്കര്‍, ഡി.സി. കിഴക്കേമുറി, സര്‍വകലാശാല എന്‍.എസ്‌.എസ്‌. കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി. തോമസ്‌ എബ്രഹാം, സി.എം.എസ്‌., ബി.സി.എം., ബസേലിയസ്‌, നാട്ടകം ഗവണ്‍മെന്റ്‌ കോളജ്‌ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, എന്‍.എസ്‌.എസ്‌. വോളണ്ടിയര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി രണ്ടായിരത്തിലധികം പേര്‍ പങ്കാളികളായി.
നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്‌ഞത്തിലൂടെയാണ്‌ 1989 ജൂണ്‍ 25നു കോട്ടയം സമ്പൂര്‍ണ സാക്ഷരതയെന്ന മഹത്തായ നേട്ടം കൈവരിച്ചത്‌. കേന്ദ്ര വിദ്യാഭ്യാസ ഉപമന്ത്രിയായിരുന്ന എന്‍.പി. സാഹിയാണു പ്രഖ്യാപനം നടത്തിയത്‌. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍, മന്ത്രിമാര്‍ എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി എം.ജി.സര്‍വകലാശാലയും കോട്ടയം നഗരസഭയും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷികാഘോഷം ഇന്നു പത്തിനു നഗരസഭാ ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന അധ്യക്ഷത വഹിക്കും. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കൗണ്‍സിലര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, പഠിതാക്കള്‍ എന്നിവരെ ആദരിക്കും.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW