Tuesday, June 25, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

ചെറുവള്ളി എസ്‌റ്റേറ്റ്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യണം: എന്‍. കെ. നീലകണ്‌ഠന്‍

എരുമേലി: ചെറുവള്ളി എസ്‌റ്റേറ്റ്‌ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യണമെന്ന്‌ കെ. പി. എം. എസ്‌. സംസ്‌ഥാന പ്രസിഡന്റ്‌ എന്‍. കെ. നീലകണ്‌ഠന്‍. ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്‌തി അധനികൃതമായി ചെറുവള്ളി എസ്‌റ്റേറ്റിലെ രണ്ടായിരം ഏക്കറോളം ഭൂമി കൈവശം വച്ചിരിക്കുകയാണ്‌. ആയിരകണക്കിന്‌ കുടുംബങ്ങള്‍ ഭൂമിയില്ലാതെ കഴിയുമ്പോള്‍ കൈയേറ്റ ഭൂമികള്‍ പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യണം. എസ്‌റ്റേറ്റില്‍ വിമാനത്താവളം വരുന്നതോടെ ഉന്നതന്‍മാര്‍ക്ക്‌ ഷെയര്‍ നല്‍കി ലാഭം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിന്‌ സി. പി. എമ്മും, കോണ്‍ഗ്രസും ഒത്താശ ചെയ്യുകയാണ്‌.
ചെറുവള്ളി എസ്‌റ്റേറ്റ്‌ കൈവശം വച്ചിരിക്കുന്നത്‌ നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന്‌ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുന്നതിനും പ്രക്ഷോഭം ശക്‌തമാക്കുമെന്നും ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പൊതുവികസനങ്ങള്‍ക്ക്‌ ആവശ്യമായി വരുന്ന ഭൂമി ഒഴിച്ച്‌ ബാക്കിയുള്ള ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യണമെന്നാണ്‌ ആവശ്യമെന്നും അവര്‍ പറയുന്നു. സമിതി സംസ്‌ഥാന കണ്‍വീനര്‍ വെണ്ണിയൂര്‍ ഹരി അധ്യക്ഷത വഹിച്ചു.
സംയോജകന്‍ എസ്‌. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. ചേരമര്‍ ഹിന്ദുമഹാസഭാ സംസ്‌ഥാന പ്രസിഡന്റ്‌ പി. എസ്‌. പ്രസാദ്‌, സജീവ്‌ കുമാര്‍, വിളയോടി വേണുഗോപാല്‍, വി. സി. അജികുമാര്‍, അഖില ഭാരതീയ വീരശൈവസഭ സംസ്‌ഥാന പ്രസിഡന്റ്‌ കെ. വി. ശിവന്‍, ശശി തെങ്ങുംതോട്ടം, എസ്‌. അമ്മിണി, ആദിവാസി ദളിത്‌ മുന്നോക്ക സമിതി സംസ്‌ഥാന സമിതി സംസ്‌ഥാന പ്രസിഡന്റ്‌ അബ്‌ദുള്‍ സലാം, ഇ. ടി. നടരാജന്‍ കോതമംഗലം, ചേരമര്‍ നവോത്ഥാന സംഘം സംസ്‌ഥാന പ്രസിഡന്റ്‌ ജി. സുബ്രഹ്‌മണ്യന്‍എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW