Tuesday, June 25, 2019 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.44 AM

അന്തര്‍ സംസ്‌ഥാന സ്വകാര്യബസ്‌ സമരം മുപ്പതിലേറെ സര്‍വീസ്‌ മുടങ്ങി

കോട്ടയം: അന്തര്‍ സംസ്‌ഥാന സ്വകാര്യ ബസ്‌ സര്‍വീസ്‌ സമരത്തിന്റെ ഭാഗമായി മുടങ്ങിയതു ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്നു പോകുന്ന മുപ്പതിലേറെ സര്‍വീസ്‌. ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന്‌ അറിയിച്ചിരുന്ന കെ.എസ്‌.ആര്‍.ടി.സി. അധികമായി ഓപ്പറേറ്റ്‌ ചെയ്‌തത്‌, ബസില്ലാത്തതിന്റെ പേരില്‍ മുടങ്ങിക്കിടന്ന ബംഗളുരു സര്‍വീസ്‌ മാത്രം.
തിരക്ക്‌, സമരത്തിന്റെ ദൈര്‍ഘ്യം എന്നിവയുടെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ സര്‍വീസ്‌ ഓപ്പറേറ്റ്‌ ചെയ്യുമെന്നാണ്‌ ഇപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്‌.ഇവിടെ നിന്ന്‌ ആരംഭിക്കുന്നതുള്‍പ്പെടെ കോട്ടയം വഴി 18 സ്വകാര്യ അന്തര്‍ സംസ്‌ഥാന സ്വകാര്യ ബസ്‌ സര്‍വീസുണ്ട്‌.
ഇതിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കാഞ്ഞിരപ്പള്ളി, പാലാ വഴിയും അന്തര്‍ സംസ്‌ഥാന സര്‍വീസുകള്‍ കടന്നു പോകുന്നുണ്ട്‌. ഹൈദരാബാദ്‌,ബംഗളൂരു, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ്‌ ഈ സര്‍വീസ്‌, ഏറ്റവും കൂടുതല്‍ ബംഗളൂരുവിലേക്കും.
ഈ സര്‍വീസെല്ലാം ഇന്നലെ ഇല്ലാതായപ്പോഴാണു യാത്രക്കാര്‍ക്കായി കെ.എസ്‌.ആര്‍.ടി.സി. ഒരു ബദല്‍ സര്‍വീസ്‌ ഒരുക്കിയത്‌. അതും ബസില്ലാത്തതിന്റെ പേരില്‍ ഓടാതെ കിടന്ന റൂട്ടില്‍ ബസ്‌ എര്‍പ്പെടുത്തിയും. എന്നാല്‍, ഇത്രയും ബസ്‌ ഒറ്റയടിക്കു ഇല്ലാതായപ്പോഴാണു പുതുതായി ഒരു സര്‍വീസ്‌ പോലും കെ.എസ്‌.ആര്‍.ടി.സി.ആരംഭിക്കാത്തത്‌.
നിലവില്‍ കോട്ടയത്തു നിന്ന്‌ ഒരു സൂപ്പര്‍ ഡീലക്‌സ്‌, സ്‌കാനിയ സര്‍വീസുകളാണു ബംഗളൂരുവിനു കെ.എസ്‌.ആര്‍.ടി.സി. ഓപ്പറേറ്റു ചെയ്‌തിരുന്നത്‌. വാടകയ്‌ക്കെടുത്ത സ്‌കാനിയ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ എട്ടു മുതല്‍ വര്‍ക്ക്‌ ഷോപ്പിലാണ്‌.
ഈ സര്‍വീസിനു പകരം ഇന്നലെ മുതല്‍ സൂപ്പര്‍ ഡീലക്‌സായി ഒരു സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌, ഇതാണു ബദല്‍ സര്‍വീസായി അധികൃതര്‍ അവകാശപ്പെടുന്നത്‌. പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന്‌ ഓരോ ബംഗളൂരു സര്‍വീസ്‌ കോട്ടയം വഴി കടന്നു പോകുന്നുണ്ടെങ്കിലും പലപ്പോഴും ടിക്കറ്റ്‌ ലഭ്യമല്ല.
ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ബംഗളൂരുവിനു പോലും ബദല്‍ സര്‍വീസ്‌ ഏര്‍പ്പെടുത്താന്‍ കഴിയാത്തതു വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്‌. മംഗലാപുരം, സുള്ള്യ, കോയമ്പത്തൂര്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്കു നിലവില്‍ കെ.എസ്‌.ആര്‍.ടി.സിയ്‌ക്കു സര്‍വീസുണ്ടെങ്കിലും സമരത്തെത്തുടര്‍ന്നു തിരക്കേറി, ചെന്നൈയ്‌ക്കു പോകേണ്ടവരും വലഞ്ഞു.
ചെന്നൈയ്‌ക്കും ബംഗളൂരുവിനും ട്രെയിനുകള്‍ ആവശ്യത്തിനില്ലാത്തതും യാത്രക്കാര്‍ക്കു ദുരിതമാകുന്നുണ്ട്‌. ബംഗളൂരുവിന്‌ ഒന്നും ചെന്നൈയ്‌ക്കും രണ്ടു ട്രെയിനുകളാണു പ്രതിദിന സര്‍വീസ്‌ നടത്തുന്നത്‌. ഈ ട്രെയിന്‍ സര്‍വീസ്‌ ഉള്ളപ്പോഴും അന്തര്‍ സംസ്‌ഥാന സ്വകാര്യ സര്‍വീസുകളെല്ലാം നിറയെ ആളുകളുമായാണു കോട്ടയം വഴി കടന്നു പോകുന്നത്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW