Tuesday, June 25, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.43 AM

വാഹനാപകടത്തില്‍ യുവാവിനു ദാരുണാന്ത്യം

uploads/news/2019/06/317231/k2.jpg

കൊല്ലം: കേരളപുരത്തുണ്ടായ വാഹനാപകടത്തില്‍ ബി.എസ്‌.എന്‍.എല്‍. മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍ മരിച്ചു. പെരുമ്പുഴ പുനക്കന്നൂര്‍ ആണിപ്പള്ളില്‍ മണികണ്‌ഠന്‍പിള്ളയുടെ (കുണ്ടറ കെല്‍ ജീവനക്കാരന്‍) മകന്‍ നിഥിന്‍ (27) ആണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ 11നു കേരളപുരം വര്‍ക്ക്‌ഷോപ്പ്‌ ജങ്‌ഷനിലായിരുന്നു അപകടം. അമിത വേഗതയില്‍ കൊല്ലത്തേയ്‌ക്കു വരികയായിരുന്ന കെഎല്‍-04-എഎ-58 സൈലോ കാര്‍ തിരുമംഗലം ദേശീയ പാതയുടെ വശത്ത്‌ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിച്ച ശേഷം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂന്ന്‌ കരണം മറിഞ്ഞാണ്‌ വാഹനം നിന്നത്‌.
തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ നിഥിന്‍ സംഭവസ്‌ഥലത്തു വച്ചുതന്നെ മരിച്ചു. ഇടിച്ച വാഹനത്തിലുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികളും മൂന്ന്‌ ആണ്‍കുട്ടികളും ഡ്രൈവറും സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവര്‍ വൈകിട്ടോടെ ആശുപത്രി വിട്ടു. ചെങ്ങന്നൂരിലെ ഒരു സ്വകാര്യ കോളേജില്‍ ഒരു ക്ലാസില്‍ പഠിക്കുന്ന അഞ്ചു പേര്‍ വാടകയ്‌ക്ക് വണ്ടിയെടുത്ത്‌ കൊല്ലം ബീച്ച്‌ കാണാനെത്തിയതാണെന്ന്‌ കുണ്ടറ പൊലീസ്‌ പറഞ്ഞു. നിഥിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ രാവിലെ 11നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കുണ്ടറ പോലീസ്‌ കേസെടുത്തു.മാതാവ്‌: ഉഷാകുമാരി. സഹോദരങ്ങള്‍: വിപിന്‍ (മെഡിക്കല്‍ റെപ്രസന്റേറ്റീവ്‌), അഖില്‍ (പ്രശാന്തി കാഷ്യൂ ഫാക്‌ടറി).

Ads by Google
Advertisement
Tuesday 25 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW