Tuesday, June 25, 2019 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.42 AM

സഞ്ചാരികള്‍ക്കു ദൃശ്യവിരുന്നൊരുക്കി അഞ്ചുനാട്ടില്‍ ആപ്പിള്‍ വസന്തം

uploads/news/2019/06/317220/i1.jpg

മറയൂര്‍: വിനോദ സഞ്ചാരികള്‍ക്ക്‌ ദൃശ്യ വിരുന്നൊരുക്കി അഞ്ചുനാട്ടില്‍ ആപ്പിള്‍ വസന്തം. സീസണായതോടെ ആപ്പിള്‍ പാകമായി തുടങ്ങിയിട്ടുണ്ട്‌.
ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പൂക്കൂന്ന ആപ്പിള്‍ ഓഗസ്‌റ്റ്‌, സെപ്‌തംബര്‍ മാസങ്ങളിലാണ്‌ പാകമാകുന്നത്‌. കാന്തല്ലൂരിലെ മേഖലകളിലെ തോട്ടങ്ങളിലാണ്‌ ആപ്പിളുകള്‍ നിലവില്‍ ഭാഗികമായി പാകമായിരിക്കുന്നത്‌. ഓഗസ്‌റ്റ്‌ പകുതിയാകുമ്പോള്‍ വിളവെടുപ്പിന്‌ പാകമാകും.
കാന്തല്ലൂരിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയല്‍ എന്നീ ഗ്രാമങ്ങളിലാണ്‌ ആപ്പിള്‍ കൃഷി ചെയ്‌തു വരുന്നത്‌. ജാലഗോള്‍ഡ്‌, റെഡ്‌ബിലീഷ്‌, റെഡ്‌ചീഫ്‌, മഹാരാജ, എല്ലോ ആപ്പിള്‍ തുടങ്ങിയ ഇനം ആപ്പിളുകളാണ്‌ ഇവിടെ പ്രധാനമായും കൃഷി ചെയ്‌തിരിക്കുന്നത്‌.
പ്രദേശത്ത്‌ വിപണന അടിസ്‌ഥാനത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും സ്വന്തം ആവശ്യത്തിനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും മറ്റുമായി ഭാഗികമായാണ്‌ കൃഷി. നല്ല രീതിയില്‍ പരിപാലനം നല്‍കിയാല്‍ വളര്‍ച്ചയെത്തിയ ഒരു ആപ്പിള്‍ മരത്തില്‍ നിന്ന്‌ 30 മുതല്‍ 50 എണ്ണം വരെ ഫലം ലഭിക്കും.
ആപ്പിള്‍ കൃഷിയിലെ സാധ്യതകള്‍ മനസിലാക്കിയ കാന്തല്ലൂരിലെ ചില കര്‍ഷകരാണ്‌ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ പരീക്ഷണാടിസ്‌ഥാനത്തില്‍ കൃഷി ആരംഭിച്ചത്‌. വന്‍ വിജയമായതോടെ ഒട്ടേറെ കര്‍ഷകരാണ്‌ മറയൂര്‍, കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ കൃഷി ചെയ്‌തു വരുന്നത്‌.

Ads by Google
Advertisement
Tuesday 25 Jun 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW