Tuesday, June 25, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.41 AM

വയോധികയെ അടിച്ചുവീഴ്‌ത്തി മാല കവര്‍ന്നു

uploads/news/2019/06/317211/a1.jpg

കായംകുളം: വയോധികയുടെ ഒന്നര പവന്‍ വരുന്ന മാല അയല്‍വാസിയായ യുവാവ്‌ കവര്‍ന്നതായി പരാതി. ഇന്നലെ പുലര്‍ച്ചെ ഭഗവതിപ്പടിയ്‌ക്ക്‌ തെക്ക്‌ ഭാഗത്ത്‌ തട്ടാവഴി ജങ്‌ഷനിലായിരുന്നു സംഭവം.
രതീഷ്‌ ഭവനത്തില്‍ വിലാസിനി(62)യാണ്‌ അക്രമത്തിനിരയായത്‌. പുതിയിടം ക്ഷേത്രത്തില്‍ താല്‍ക്കാലിക ജോലിക്കാരിയാണ്‌ ഇവര്‍. പുലര്‍ച്ചെ അഞ്ചു മണിയോടെ ക്ഷേത്രത്തിലേക്ക്‌ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴാണ്‌ മോഷ്‌ടാവ്‌ പിന്തുടര്‍ന്ന്‌ മാല പൊട്ടിച്ചെടുത്തത്‌.
ആക്രമിച്ച്‌ തള്ളിയിട്ട ശേഷം മുഖത്ത്‌ കുത്തിപ്പിടിച്ചാണ്‌ മാല കവര്‍ന്നത്‌. സ്‌ത്രീയുടെ വേഷം ധരിച്ചും മുഖം മറച്ചുമാണ്‌ അക്രമിച്ചത്‌. അക്രമിയുടെ മുഖംമൂടി വലിച്ചു കീറിയപ്പോഴാണ്‌ ആളെ തിരിച്ചറിഞ്ഞതെന്ന്‌ ഇവര്‍ പറയുന്നു. വീഴ്‌ചയില്‍ കാല്‍മുട്ടിന്‌ പരുക്കേറ്റ ഇവരെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Tuesday 25 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW