Monday, June 24, 2019 Last Updated 23 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

മഴ മടിച്ചുതന്നെ; ഡെങ്കിപ്പനി വ്യാപകം

uploads/news/2019/06/317030/k1.jpg

കോട്ടയം: കാലവര്‍ഷ കാലത്തു മഴ മടിച്ചുനില്‍ക്കുമ്പോള്‍ ഇടിച്ചു കയറി ഡെങ്കിപ്പനി. കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍ താലൂക്കുകളിലായി നിരവധി പേരില്‍ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു കഴിഞ്ഞയാഴ്‌ച മാത്രം ഏഴു പേര്‍ക്കു ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു.
ഈ വര്‍ഷം ഒരാഴ്‌ച ഏറ്റവും കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതോടെ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 33 ആയി. എന്നാല്‍, വിവിധ സ്വകാര്യ ആശുപത്രികളില്‍ കഴിഞ്ഞയാഴ്‌ച ഡെങ്കിപ്പനിയെത്തുടര്‍ന്നു ചികിത്സ തേടിയതു അമ്പതിലേറെ പേരാണെന്നാണു സൂചന. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ കണക്ക്‌ ആരോഗ്യവകുപ്പിന്റെ പക്കല്‍ എത്തുന്നതേയില്ല. കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളിലെ മിക്ക സ്വകാര്യ ആശുപത്രികളിലും ദിവസവും ഒന്നിലേറെ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നുണ്ട്‌.
മഴ കുറഞ്ഞതാണ്‌ ഇടവേളയ്‌ക്കു ശേഷം ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ മേയ്‌ അവസാന വാരം മഴ ശക്‌തിപ്പെടുന്നതോടെ കൊതുകുകള്‍ക്കു പെരുകാനുള്ള സാഹചര്യം ഇല്ലാതായിരുന്നു. ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവു വന്നിരുന്നു. എന്നാല്‍, ഇത്തവണ ഡെങ്കിപ്പനി ബാധയ്‌ക്കു കാരണമായ ഈഡിസ്‌ വിഭാഗം കൊതുകുകള്‍ക്കു പെരുകാനുള്ള സാഹചര്യമേറെയാണ്‌.
ഇടവിട്ടു മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ സ്‌ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കും. പ്ലാസ്‌റ്റിക്‌, ടയര്‍ അവശിഷ്‌ടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊതുകുകള്‍ക്കു വളരാന്‍ അനുയോജ്യമായ സാഹചര്യം ഒരുകും. തുടര്‍ച്ചയായി മഴ പെയ്‌തിരുെന്നങ്കില്‍ കൊതുകുകള്‍ക്കു പെരുകാനുള്ള സാഹര്യം ഇല്ലാതാകുമായിരുന്നു. ഇത്തവണ മഴക്കാല പൂര്‍വശുചീകരണം നടത്തിയെങ്കിലും പലയിടങ്ങളിലും കാര്യക്ഷമായിരുന്നില്ലെന്നും പരാതിയുണ്ട്‌.
അതേസമയം, വൈറല്‍ പനി ബാധിതരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്‌. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒ.പികള്‍ പനി ബാധിതരാല്‍ നിറയുകയാണ്‌. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു കഴിഞ്ഞയാഴ്‌ച ജില്ലയില്‍ 2805 പേര്‍ പനി ബാധിച്ചു ചികിത്സ തേടി. മഞ്ഞപ്പിത്തം, ചിക്കന്‍ പോക്‌സ്‌ തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്‌.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW