Monday, June 24, 2019 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.25 AM

ജലസമൃദ്ധിയിലേക്ക്‌ ഇളങ്ങുളം വെള്ളാങ്കാവ്‌ കുളം

ഇളങ്ങുളം: മാലിന്യങ്ങള്‍ നിറഞ്ഞ്‌ എലിക്കുളം പഞ്ചായത്തില്‍ ഇളങ്ങുളത്ത്‌ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന വെള്ളാങ്കാവ്‌ കുളം ജലസമൃദ്ധിയിലേക്ക്‌.
നവീകരണത്തിലൂടെ തെളിനീരണിഞ്ഞിരിഞ്ഞ്‌ നാടിന്റെ ആഗ്രഹസാഫല്യമാണിപ്പോള്‍ കൈവന്നത്‌. ഒന്നര കൊല്ലംകൊണ്ട്‌ പ്രദേശത്തെ പ്രധാന മാലിന്യ നിക്ഷേപകേന്ദ്രത്തെ അടിമുടി മാറ്റിയെടുത്ത്‌ തെളിനീരുറവകളെ വീണ്ടെടുത്തത്‌ എലിക്കുളംപഞ്ചായത്തും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തും സംയുക്‌തമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌.
2017 മാര്‍ച്ചിലാണ്‌ കുളത്തിലെ മാലിന്യം നീക്കുന്ന ജോലികള്‍ ആരംഭിച്ചത്‌. കാടും പടലും മാലിന്യങ്ങളും നിറഞ്ഞ പ്രദേശം വൃത്തിയാക്കുക ഏറെ ശ്രമകരമായ ജോലി ആയിരുന്നു.
പിന്നീട്‌ വശങ്ങള്‍ കരിങ്കല്ലു കെട്ടി പടവുകളും നിര്‍മിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത്‌ വിഹിതമായി നാലു ലക്ഷം രൂപയും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ടായി അഞ്ചുലക്ഷം രൂപയും വിനിയോഗിച്ചാണ്‌ നവീകരണം നടത്തിയത്‌. മഴക്കാലമെത്തിയതോടെ നിറഞ്ഞു കവിഞ്ഞ കുളവും സമീപത്തെ കിണറും മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതിയുടെ പുനരുജ്‌ജീവനം സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍. എലിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. സുമംഗലാദേവി, വാര്‍ഡ്‌ അംഗം സുജാതാ ദേവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അനീഷ്‌ വാഴക്കാല തുടങ്ങിയവര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 24 Jun 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW