Monday, June 24, 2019 Last Updated 41 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.19 AM

കുതിരാനില്‍ സംരക്ഷണഭിത്തി ഇടിഞ്ഞു

uploads/news/2019/06/317024/t1.jpg

വടക്കഞ്ചേരി: കുതിരാനില്‍ മണ്ണിടിച്ചില്‍ തടയാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം പാളി. കാലവര്‍ഷം മുന്നില്‍ കണ്ട്‌ മണ്ണിടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്വാറി വേസ്‌റ്റും മറ്റും ഇട്ട്‌ ഒരുക്കിയ സംരക്ഷണഭിത്തി മഴ ആരംഭിച്ചതോടെ ഇടിഞ്ഞു തുടങ്ങി. തൃശൂര്‍ ഭാഗത്തേക്ക്‌ പോകുമ്പോള്‍ കുതിരാന്‍ ക്ഷേത്രം കഴിഞ്ഞ്‌ വലത്‌ ഭാഗത്ത്‌ വന്‍തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ട്‌. ഇത്‌ മുന്നില്‍ കണ്ടാണ്‌ കരാര്‍ കമ്പനിയായ കെ.എം.സിയുടെ നേതൃത്വത്തില്‍ ഈ ഭാഗത്തെ മണ്ണ്‌ നീക്കം ചെയ്‌ത് കരിങ്കല്ലും മറ്റും ഇട്ട്‌ സംരക്ഷണഭിത്തി ഒരുക്കിയത്‌.
എന്നാല്‍ രണ്ടാഴ്‌ച മുമ്പ്‌ നിര്‍മിച്ച സംരക്ഷണഭിത്തി മഴ ആരംഭിച്ചതോടെ തകര്‍ന്നു തുടങ്ങി. മഴ കനത്താല്‍ ഇത്‌ പൂര്‍ണമായും തകരാനാണ്‌ സാധ്യത. ഈ മേഖലയില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്‌ഥാപിക്കാനും തയ്യാറായിട്ടില്ല. തൃശൂരില്‍നിന്നും പാലക്കാട്‌ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ക്ക്‌ വലിയ അപകട ഭീഷണിയാണ്‌ ഈ മേഖലയിലുള്ളത്‌. തുരങ്കം അവസാനിക്കുന്ന ഭാഗത്ത്‌ റോഡരികില്‍ മണല്‍ചാക്കുകള്‍ അടുക്കിയാണ്‌ സംരക്ഷണഭിത്തി ഒരുക്കിയത്‌. ഇവയെല്ലാം ദ്രവിച്ച്‌ വീഴുന്ന നിലയിലാണ്‌. ഈ മേഖലയില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നുണ്ടെങ്കിലും മഴ കനത്താല്‍ അതും എത്ര കാലം നില്‍ക്കുമെന്ന്‌ ഉറപ്പില്ല. മഴ ആരംഭിക്കുമ്പോള്‍ തന്നെ കുതിരാനില്‍ ഗതാഗത കുരുക്കും അപകടങ്ങളും വര്‍ധിച്ചു.
കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്ക്‌ രൂക്ഷമായപ്പോള്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസ്‌ തയ്യാറായെങ്കിലും സുരക്ഷാഭീഷണി നിലനില്‍ക്കുന്നു. തുരങ്കമുഖത്ത്‌ ഉള്‍പ്പെടെ കുതിരാന്‍ തുരങ്കത്തിലെ ആറോളം സ്‌ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ കുതിരാനില്‍ മണ്ണിടിഞ്ഞ്‌ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Monday 24 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW