Monday, June 24, 2019 Last Updated 6 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 01.17 AM

കഴനി ചുങ്കംവളവിലെ അപകടക്കുഴി ഡി.വൈ.എഫ്‌.ഐ. അടച്ചു

uploads/news/2019/06/317012/p1.jpg

ആലത്തൂര്‍: വാഴക്കോട്‌-ആലത്തൂര്‍ സംസ്‌ഥാനപാതയിലെ കഴനിചുങ്കം വളവിലെ അപകടക്കെണിയായ കുഴി ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടച്ചു. ഒപ്പം കല്ലേപ്പുള്ളിയിലെ കുഴിയും അടച്ചു.
ആലത്തൂര്‍ എസ്‌.ഐ: എം.ആര്‍ അരുണ്‍കുമാറിന്റെ നിര്‍ദേശപ്രകാരമാണ്‌ പ്രവര്‍ത്തകര്‍ കുഴി അടയ്‌ക്കാന്‍ തയ്യാറായത്‌. കറുപ്പസ്വാമി ക്ഷേത്രത്തിനു സമീപം റോഡില്‍ വന്‍കുഴി രൂപപ്പെട്ടിട്ട്‌ മാസങ്ങളായി. വീതി കുറഞ്ഞ അപകട വളവില്‍ രൂപപ്പെട്ട കുഴി വലിയ അപകടങ്ങള്‍ക്ക്‌ കാരണമായതോടെ നാട്ടുകാര്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ദേശീയപാത കുതിരാനില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷമായതോടെ തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്ക്‌ സംസ്‌ഥാനപാതയിലൂടെ നിരവധി വാഹനങ്ങളാണ്‌ കടന്നുപോകുന്നത്‌. കഴനിചുങ്കം വളവിലെ കുഴി അപകടക്കെണിയായതായി നേരത്തേ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
കാലവര്‍ഷം ആരംഭിച്ചതോടെ ചെറിയ കുഴി വലുതായി. കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം സമീപത്തെ സ്‌ഥാപനങ്ങളിലേക്ക്‌ ചെളി വെള്ളം തെറിക്കുന്നതായി വ്യാപാരികളും പരാതിപ്പെട്ടു. സംസ്‌ഥാനപാതയിലെ ഈ പ്രദേശത്തെ നൂറ്‌ മീറ്ററോളം ഭാഗത്ത്‌ ഇന്റര്‍ലോക്ക്‌ ടൈല്‍ വിരിക്കാന്‍ നടപടിയായതായി പൊതുമരാമത്ത്‌ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കരാറെടുത്ത കോണ്‍ട്രാക്‌ടര്‍ പണി ആരംഭിക്കന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നന്നാക്കിയ റോഡ്‌ മഴ ശക്‌തമായായാല്‍ തകരുമെന്നും എത്രയും വേഗം റോഡ്‌ നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 24 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW