Sunday, June 23, 2019 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

റബര്‍ ഷീറ്റ്‌ വില ഉയര്‍ന്നു; ഒട്ടുപാലിന്‌ വിലയില്ല

uploads/news/2019/06/316788/1.jpg

കാഞ്ഞിരപ്പള്ളി: റബര്‍ വില ഉയര്‍ന്നിട്ടും ഒട്ടുപാലിന്‌ വിലയില്ല. വിലതകര്‍ച്ചയും മഴയും മൂലം ഏറെ നാള്‍ പ്രതിസന്ധിയിലായിരുന്ന റബര്‍ കര്‍ഷകന്‌ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റബര്‍ വില വര്‍ധന. എന്നാല്‍ ഇതിനനുസരിച്ച്‌ ഒട്ടുപാലിന്‌ വില വര്‍ധിക്കാത്തത്‌ സാധാരണ കര്‍ഷകന്‌ തിരിച്ചടിയാകുന്നു.
ആര്‍. എസ്‌. എസ്‌. -4 ന്‌ 151 രൂപയായിരുന്നു നിലവിലെ വിപണി വില. ഇതേ സമയം ഒട്ടുപാലിന്‌ കര്‍ഷകര്‍ക്ക്‌ നല്‍കുന്നതാകട്ടെ 96 രൂപയും. മുന്‍ വര്‍ഷങ്ങളില്‍ റബര്‍ വിലയ്‌ക്ക്‌ അനുസരിച്ച്‌ ഒട്ടുപാലിനും വില വര്‍ധിപ്പിച്ചിരുന്നു.
ഇതോടെ കര്‍ഷകന്‌ മികച്ച വരുമാനവും ലഭിക്കും. എന്നാല്‍ റബര്‍ വിലയ്‌ക്ക്‌ അനുപാതമായി ഒട്ടുപാല്‍ വില വര്‍ധിപ്പിക്കാത്തതോടെ കര്‍ഷകന്‌ വന്‍ നഷ്‌ടമാണുണ്ടാകുന്നത്‌. 128 രൂപ റബര്‍ വിലയുണ്ടായിരുന്നപ്പോള്‍ 96 രൂപ ഒട്ടുപാലിന്‌ ലഭിച്ചിരുന്നു. ലാറ്റക്‌സും, ഷീറ്റ്‌ വിലയും ഉയര്‍ന്നിട്ടും ഒട്ടുപാലിന്‌ മാത്രം വില വര്‍ധിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഷീറ്റ്‌ വില 117ല്‍ നിന്ന്‌ 157 ഉും, ലാറ്റക്‌സ്‌ വില 98ല്‍ നിന്ന്‌ 136 രൂപയും ലഭിച്ചിരുന്നു.
താഴ്‌ന്നയിനം ഷീറ്റുകള്‍ക്ക്‌ 107 ല്‍ നിന്ന്‌ 137 രൂപയും ഉയര്‍ന്നു. റബര്‍ ടാപ്പിങ്‌ മുടങ്ങുന്ന മഴക്കാലത്ത്‌ സാധാരണ കര്‍ഷകരുടെ പ്രധാന ഉപജീവനമാര്‍ഗമായ ഒട്ടുപാല്‍ വിലയില്‍ മാത്രം വര്‍ധനയില്ല. ജില്ലയിലെ സാധാരണക്കാരായ കര്‍ഷകര്‍ ഒട്ടുപാല്‍ ഉണക്കി ശേഖരിച്ചു വച്ചിരുന്നു.
ഒട്ടുപാല്‍ ശേഖരിക്കുന്ന കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നില്ലായെന്ന്‌ കര്‍ഷകര്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളിലെ ക്രംബ്‌ ഫാക്‌ടറിയിലേയ്‌ക്കാണ്‌ ഒട്ടുപാല്‍, ചിരട്ടപാല്‍ എന്നിവ പ്രധാനമായും കയറ്റി അയക്കുന്നത്‌. സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഫാക്‌ടറികളിലും ഇവ ശേഖരിക്കുന്നുണ്ട്‌. കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയില്‍ ശേഖരിക്കുന്ന ഒട്ടുപാലില്‍ നിന്നും ചെറുകിട വ്യവസായികള്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വന്‍ ലാഭമുണ്ടാക്കുന്നു.
ഒട്ടുപാലിന്‌ മാത്രം കര്‍ഷകര്‍ക്ക്‌ ന്യായ വില നല്‍കാത്തതിനു പിന്നില്‍ ക്രമ്പ്‌ മേഖലയിലെ ലോബിയുടെ ഇടപെടല്‍ മൂലമെന്ന്‌ ആരോപണമുണ്ട്‌.
മുന്‍കാലങ്ങളില്‍ കര്‍ഷകന്‌ ന്യായ വില ലഭിക്കുന്ന തരത്തില്‍ റബര്‍ ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ഒട്ടുപാല്‍ സംഭരണം നടത്താറുണ്ടെങ്കിലും ഇത്തവണ നടപ്പിലായില്ല. ഇക്കാര്യത്തില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ വില വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന്‌ ആക്ഷേപമുയരുന്നു.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW