Sunday, June 23, 2019 Last Updated 45 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

മന്നം ജയന്തി നെഗോഷ്യബിള്‍ ആക്‌ട്‌ പരിധിയില്‍ ഉള്‍പ്പെടുത്തണം: എന്‍.എസ്‌.എസ്‌.

uploads/news/2019/06/316787/4.jpg

ചങ്ങനാശേരി: നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ ജന്മദിനം സംസ്‌ഥാന ഗവണ്‍മെന്റിന്‌ കീഴിലുള്ള സ്‌ഥാപനങ്ങള്‍ക്കു പൊതു ഒഴിവായി പ്രഖ്യാപിച്ചുവെങ്കിലും സംസ്‌ഥാനത്ത്‌ നെഗോഷ്യബിള്‍ ഇന്‍സ്‌ട്രമെന്റസ്‌ ആക്‌ടിന്റെ പരിധിയില്‍പ്പെടുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ അവധി ബാധകമല്ലാത്തതിനാല്‍ മന്നം ജയന്തിക്കു നല്‍കുന്ന അവധി നെഗോഷ്യബിള്‍ ഇന്‍സ്‌ട്രമെന്റ്‌ ആക്‌ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുത്തണമെന്നു പെരുന്നയില്‍ ഇന്നലെ ചേര്‍ന്ന ബജറ്റു യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം എന്‍.എസ്‌.എസ്‌. പല തവണ സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു പരിഗണനയും നല്‍കാതെ ആവശ്യം അകാരണമായി നിരസിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നടപടി സമുദായാചാര്യനോടുള്ള അനാദരവും നായര്‍ സമുദായത്തോടുള്ള വിവേചനവുമാണന്ന്‌ അദ്ദേഹം തുടര്‍ന്നു. ആവശ്യം അനുവദിച്ചു കിട്ടുന്നിടം വരെ നായര്‍ സര്‍വീസ്‌ സൊസൈറ്റി പിന്നോട്ടില്ലന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ പറഞ്ഞു.
122 കോടി 50 ലക്ഷം രുപ വരവും അത്രയും തന്നെ ചെലവും കാണിക്കുന്ന ബജറ്റാണ്‌ ഇന്നലെ പെരുന്ന പ്രതിനിധിസഭാ മന്ദിരത്തില്‍ എന്‍.എസ്‌.എസ്‌. ജനറല്‍സെക്രട്ടറി അവതരിപ്പിച്ചത്‌. മൂന്‍ വര്‍ഷം ബഡ്‌ജറ്റ്‌ തുക 105 കോടി 93 ലക്ഷം ആയിരുന്നു. വിവിധ വകുപ്പുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കൂടുതല്‍ തുക വകയിരുത്തിയ ബജറ്റ്‌ ഡവലപ്‌മെന്റ്‌ ഫണ്ട്‌ ഇനത്തില്‍ ഇരുപത്‌കോടി അറുപത്‌ലക്ഷം രുപയും സംഭാവനയിനത്തില്‍ 30 ലക്ഷം രുപയും വാടകയിനത്തില്‍ 56 ലക്ഷം രുപയും വസ്‌തുആദായം ഇനത്തില്‍ 75 ലക്ഷം രുപയും ആചാര്യ ദക്ഷിണയിനത്തില്‍ മൂന്ന്‌ ലക്ഷത്തി ഇരുപത്തയ്യായിരവും കാണിക്കയിനത്തില്‍ പതിനൊന്ന്‌ ലക്ഷത്തി അന്‍പതിനായിരം രുപയും പ്രതീക്ഷിക്കുന്നു. എന്‍.എസ്‌.എസ്‌. തോട്ടങ്ങളില്‍ പുതിയ കൃഷിക്കായി 90 ലക്ഷത്തോളം രുപ വകയിരുത്തി.
ഗുരുവായൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഗസറ്റ്‌ ഹൗസിന്റെ ഒന്നാം നില പുര്‍ത്തിയാക്കി. ആറ്റിംങ്ങലും, പാലക്കാട്ടും സര്‍ക്കാര്‍ അനുവാദം ലഭിക്കുന്ന മുറയക്ക്‌ പുതിയ വര്‍ക്കിംഗ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ നിര്‍മ്മിക്കാന്‍ 1 കോടി രുപ വക കൊള്ളിച്ചു. ആദ്ധ്യാന്മിക പഠന കേന്ദ്രങ്ങള്‍ക്കു ധന സഹായം നല്‍കുന്നതിന്‌ 55 ലക്ഷം രുപയാണ്‌ നീക്കിവച്ചത്‌. കേരളത്തിലാകെ ആരംഭിക്കാന്‍ പോകുന്ന ഹോട്ടല്‍ ശൃംഘലയ്‌ക്കു പത്മകഫേ എന്ന പേരാണു നല്‍കുകയെന്നും ബജറ്റ്‌ പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW