Sunday, June 23, 2019 Last Updated 45 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.19 AM

പാലാ ബൈപാസ്‌ നടപ്പാതയും റോഡരികും പൊട്ടിപ്പൊളിയുന്നു

പാലാ: ബൈപാസ്‌ റോഡ്‌ പൂര്‍ത്തീകരിച്ച്‌ തുറന്നുകൊടുത്ത പല ഭാഗങ്ങളിലും റോഡരികുകളും നടപ്പാതയും ഇടിഞ്ഞുതാഴ്‌ന്ന്‌ പൊട്ടിപ്പൊളിയുന്നു. വൈക്കം റോഡില്‍ നിന്നും സിവില്‍ സേ്‌റ്റഷന്‍ ഭാഗത്തേക്ക്‌ പണിത റോഡിന്റെ വശങ്ങളാണ്‌ തകര്‍ന്നിരിക്കുന്നത്‌.
ഓരോ കിലോമീറ്ററിനും കോടികള്‍ ചെലവഴിച്ച്‌ റോഡ്‌ പണിതെങ്കിലും നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലമാണ്‌ തകരുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു.കേബിള്‍ ഇടുന്നതിനും വെള്ളം ഒഴുകിപ്പോവുന്നതിനും രണ്ട്‌ ഓടകള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും റോഡിലൂടെ വെള്ളം ഒഴുകുന്ന അവസ്‌ഥയാണ്‌ പലയിടത്തും.
ആധുനിക നിലവാരത്തില്‍ ടാറിംഗ്‌ പൂര്‍ത്തിയാക്കിയ റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുവാന്‍ ഒതുക്കുന്ന വാഹനങ്ങള്‍ റോഡിന്റെ തകര്‍ന്ന ഭാഗത്തേയ്‌ക്ക്‌ ഇറക്കേണ്ടിവരികയാണ്‌. ഇവിടെ നല്ല കയറ്റംകൂടിയ പ്രദേശമാണ്‌.
ബൈപാസ്‌ റോഡിന്റെ പണിയിലെ അപാകതകള്‍ അന്വേഷണവിധേയമാക്കണമെന്നും തകര്‍ന്ന ഭാഗങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്നും പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 23 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW