Saturday, June 22, 2019 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jun 2019 01.45 AM

യുവതിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ്‌ അറസ്‌റ്റില്‍

uploads/news/2019/06/316578/1.jpg

തൃപ്പൂണിത്തുറ: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃപ്പൂണിത്തുറ പൊയ്‌ന്തറ കോളനിയില്‍ അനിലിന്റെ മകന്‍ അച്ചുവെന്നു വിളിക്കുന്ന അഖിലി(24)നെയാണ്‌ ഉദയംപേരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ഉദയംപേരൂര്‍ കടവില്‍ തൃക്കോവില്‍ ക്ഷേത്രത്തിനു സമീപം മാങ്കായിക്കടവ്‌ ഒട്ടുവള്ളി റോഡില്‍ വച്ചാണ്‌ അഖില്‍ ഭാര്യ ശ്രീലക്ഷ്‌മിയെ കത്തികൊണ്ടു കുത്തി മാരകമായി പരുക്കേല്‍പ്പിച്ചത്‌. പിണങ്ങി വേറെ താമസിക്കുകയായിരുന്ന ശ്രീലക്ഷ്‌മി സ്വന്തം വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്‌തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 22 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW