Friday, June 21, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.32 AM

പഞ്ചായത്ത്‌ കെട്ടിടത്തില്‍ അടിസ്‌ഥാന സൗകര്യമില്ല; വാടകക്കാര്‍ വലയുന്നു

പാലാ: പഞ്ചായത്ത്‌ വാടകയ്‌ക്ക്‌ നല്‍കിയിരിക്കുന്ന കെട്ടിടത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക്‌ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ റോഡ്‌ സൈഡുകളെ ആശ്രയിക്കേണ്ട ഗതികേടെന്ന്‌ പരാതി.
കേരള സംസ്‌ഥാന ഗ്രാമവികസന ബോര്‍ഡിന്റെ പദ്ധതിപ്രകാരം കരൂര്‍ പഞ്ചായത്ത്‌ രണ്ട്‌ നിലകളിലായി വലവൂരില്‍ നിര്‍മ്മിച്ചിട്ടുള്ള ഷോപ്പിംഗ്‌ സെന്ററിലെ 12-ഓളം വ്യാപാരികളാണ്‌ കെട്ടിടത്തില്‍ ശുചിമുറികള്‍ ഇല്ലാത്തതുകാരണം ഗതികേടില്‍ എത്തിയിരിക്കുന്നത്‌.
കേരള ശുചിത്വമിഷന്‍ ചട്ടപ്രകാരം വാടകയ്‌ക്ക്‌ നല്‍കുന്നതും അല്ലാത്തതുമായ എല്ലാ കെട്ടിടങ്ങള്‍ക്കും ശൗചാലയം ഉണ്ടായിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. 12 വ്യാപാരസ്‌ഥാപനങ്ങളും ലൈബ്രറിയും ജിംനേഷ്യം തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന രണ്ട്‌ നില കെട്ടിടത്തില്‍ വാടകയ്‌ക്ക്‌ മുറികള്‍ എടുത്തിട്ടുള്ളവര്‍ക്ക്‌ ശുചിമുറികളും വെള്ളസൗകര്യവും നല്‌കാതിരിക്കുന്നത്‌ ചട്ടവിരുദ്ധമാണ്‌. പലതവണ പരാതികള്‍ നല്‌കിയതിനെ തുടര്‍ന്ന്‌ രണ്ടര വര്‍ഷം മുമ്പ്‌ ഒരു ശൗചാലയം പണിതെങ്കിലും തുറന്നുകൊടുക്കാതെ പൂട്ടിയിട്ടിരിക്കുകയാണ്‌. ഇതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ വാട്ടര്‍ കണക്‌ഷന്‍ കിട്ടാത്തതുകൊണ്ടാണ്‌ പൂട്ടിയിട്ടിരിക്കുന്നതെന്ന്‌ പഞ്ചായത്ത്‌ അധികാരികള്‍ പറയുന്നു.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാടുനീളെ നേതൃത്വം വഹിക്കുന്ന പഞ്ചായത്ത്‌ അധികാരികള്‍ സ്വന്തം കെട്ടിടത്തില്‍ തൊഴിലെടുക്കുന്നവര്‍ക്കും വ്യാപാരം നടത്തുന്നവര്‍ക്കും അടിസ്‌ഥാന സൗകര്യങ്ങളായ വെള്ളവും ശുചിമുറികളും ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കണമെന്ന്‌ മീനച്ചില്‍ താലൂക്ക്‌ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ജോയി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Friday 21 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW