Friday, June 21, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

കാലവര്‍ഷം തുടങ്ങിയിട്ടും നീരൊഴുക്കില്ലാതെ പെരിങ്ങര തോട്‌

തിരുവല്ല: മഴക്കാലം തുടങ്ങിയിട്ടുംനീരൊഴുക്ക്‌ നിലച്ച നിലയില്‍ പെരിങ്ങര തോട്‌. പോളയും പായലും മാലിന്യങ്ങളും പാഴ്‌മരങ്ങളും തോട്ടില്‍ കെട്ടിക്കിടക്കുന്നതാണ്‌ നീരൊഴുക്കിന്‌ തടസമാകുന്നത്‌. മണ്ണ്‌ നീക്കം ചെയ്യാത്തതും തോടിന്റെ ശോച്യാവസ്‌ഥയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. പ്രളയത്തില്‍ അടിഞ്ഞുകൂടിയവയാണിത്‌.
തോടിന്റെ തുടക്കഭാഗമായ പെരിങ്ങര പാലം മുതല്‍ ചാത്തങ്കരി തോടുമായി സംഗമിക്കുന്ന കണ്ണാട്ട്‌ കുഴി വരെയുളള ഭാഗത്ത്‌ പലേടത്തും മീന്‍ കൂട്‌ സ്‌ഥാപിക്കുന്നതിനായി മുള ഉപയോഗിച്ച്‌ നിര്‍മിച്ച ചേരുകള്‍ നീക്കം ചെയ്യാത്തതും നീരൊഴുക്കിന്‌ തടസമാക്കുന്നുണ്ട്‌. മൂന്നു വര്‍ഷം മുമ്പ്‌ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച അഞ്ച്‌ ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ തോടിന്റെ ആഴം കൂട്ടിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ തോട്ടില്‍ നിന്നും നീക്കം ചെയ്‌ത മണ്ണ്‌ തോടരുകില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിച്ച മണ്ണ്‌ തോട്ടിലേക്ക്‌ തന്നെ ഒഴുകിയിറങ്ങിയതാണ്‌ നീരൊഴുക്ക്‌ തടസപ്പെടാനുള്ള പ്രധാന കാരണം.
നീരൊഴുക്ക്‌ നിലച്ചതോടെ വെള്ളത്തിന്‌ ദുര്‍ഗന്ധവുമായിട്ടുണ്ട്‌. ഇക്കാരണത്താല്‍ മഴക്കാലമായിട്ടുകൂടി തോട്ടിലിറങ്ങി കുളിക്കുവാന്‍ പോലുമാകാത്ത സ്‌ഥിതിയാണ്‌.
ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ വീട്ടാവശ്യത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നാട്ടുകാര്‍ ഏറെ ആശ്രയിച്ചിരുന്ന തോടാണിത്‌.
വെള്ളം മലിനമായത്‌ തോട്ടിലെ ആവാസ വ്യവസ്‌ഥയ്‌ക്കും മത്സ്യസമ്പത്തിനുംവരെ ഭീഷണിയായിട്ടുണ്ട്‌. തോട്ടിലെ നീരൊഴുക്ക്‌ സുഗമമാക്കുന്നതിന്‌ വേണ്ട നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക്‌ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകണം.

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW