Friday, June 21, 2019 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

കന്നിമലയില്‍ ജലക്ഷാമം രൂക്ഷം വെള്ളം ശേഖരിക്കുന്നത്‌ കിലോമീറ്ററുകള്‍ താണ്ടി

കടമ്പനാട്‌: ഏറത്ത്‌, ഏഴംകുളം ഗ്രാമഞ്ചായത്തുകളുടെ സംഗമ സ്‌ഥലവും ഏറ്റവും ഉയര്‍ന്ന പ്രദേശവുമായ കന്നിമലയില്‍ ജലക്ഷാമം രൂക്ഷം. മഴ പെയ്‌തിട്ടും കിണറുകളില്‍ വെള്ളമില്ലാതെ കിലോമീറ്ററുകള്‍ താണ്ടിയാണ്‌ കുളിക്കുവാനും കുടിക്കുവാനും മറ്റ്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഇവിടെ വെള്ളം എത്തിക്കുന്നത്‌.
ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതികളിലൊന്നായ കടമ്പനാട്‌ പദ്ധതിയുടെ കുടിവെള്ള സംഭരണി സ്‌ഥിതി ചെയ്യുന്നിടത്തു നിന്ന്‌ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ്‌ കന്നിമല. കൊടുംവേനലില്‍പ്പോലും വറ്റാത്ത നീരുറവകള്‍ ഉണ്ടായിരുന്ന കന്നിമലയിലെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തി നടന്ന അനധികൃത മണ്ണെടുപ്പും ക്വാറി പ്രവര്‍ത്തനവുമാണ്‌ കുടിവെള്ളക്ഷാമം രൂക്ഷമാക്കാന്‍ കാരണം.
കടമ്പനാട്‌ ശുദ്ധജല പദ്ധതിയുടെ ജലസംഭരണിയേക്കാള്‍ ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാല്‍ ഇവിടെ വെള്ളംഎത്താറില്ലന്ന്‌ കന്നിമലയിലെ ജനങ്ങള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ ഏറത്ത്‌, കടമ്പനാട്‌ പഞ്ചായത്തുകളിലെ 40 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു ഈ പദ്ധതി നിലനിര്‍ത്തി കൊണ്ടു പോകുവാന്‍ ഗുണഭോക്‌താക്കളായ ഇവിടുത്തെ ജനങ്ങള്‍ക്ക്‌ കഴിയാതെവന്നു.
ഇതിന്‌ ആവശ്യമായ വൈദ്യുതി ബില്‍ അടയ്‌ക്കുകയെന്നത്‌ കൂലിപ്പണിക്കാരായ ഇവര്‍ക്ക്‌ വെല്ലുവിളിയായി മാറി. കുടിവെള്ള സംഭരണിയും കിണറും മോട്ടോറും രണ്ട്‌ പഞ്ചായത്തുകളിലായതു മൂലം മറ്റ്‌ നിയമ തടസങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ടെന്ന്‌ പ്രദേശ വാസിയായ സാം കുട്ടി പറയുന്നു. കടുത്ത മനുഷ്യവകാശധ്വംസനമാണ്‌ കന്നിമലയിലെ ജനങ്ങളോട്‌ വര്‍ഷങ്ങളായി അധികാരികള്‍ ചെയ്‌തു വരുന്നത്‌. ഇതവസാനിപ്പിച്ച്‌ അടിയന്തിരമായി കന്നിമലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടി സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW