Friday, June 21, 2019 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.03 AM

കല്യാണം ഇനി കുടുംബശ്രീ മാട്രിമോണി വഴി

പത്തനംതിട്ട: വ്യാജ വിവാഹ ഏജന്‍സികളുടെ തട്ടിപ്പില്‍പ്പെട്ട്‌ ജീവിതവും ജീവനും ഇനി നഷ്‌ടമാകുമെന്ന ആശങ്ക വേണ്ട. വിവാഹ ബ്യൂറോയിലൂടെ വധൂവരന്മാരെ കണ്ടെത്തി മാതാപിതാക്കളെ സഹായിക്കാന്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്‌.
ജില്ലയിലെ കുടുംബശ്രീ മാട്രിമോണിയല്‍ ശാഖ നാളെ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ വീണാ ജോര്‍ജ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും.
വിവാഹവുമായി ബന്ധപ്പെട്ട്‌ വിശ്വസ്‌ത സേവനം ലഭ്യമാക്കുന്നതിനൊപ്പം ജില്ലയിലെ 50ല്‍പരം വനിതകള്‍ക്ക്‌ തൊഴില്‍-വരുമാന അവസരം ഒരുക്കുകയാണ്‌ നൂതന സംരംഭത്തിന്റെ ലക്ഷ്യമെന്ന്‌ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ മിഷന്‍ പരിശീലന കേന്ദ്രമായ സെ്‌റ്റം-ഇന്‍സിനാണ്‌ (സ്‌കില്‍ ട്രെയിനിംഗ്‌ എംപവര്‍മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌) കുടുംബശ്രീ മാട്രിമോണിയുടെ ചുമതല. സംസ്‌ഥാനത്ത്‌ മുഴുവന്‍ കുടുംബശ്രീ മാട്രിമോണിയുടെ സേവനം ലഭ്യമാണ്‌.കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട്‌ നടത്തുന്ന സംരംഭമായതിനാല്‍ അപേക്ഷകരുടെ വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമാണ്‌ തുടര്‍നടപടികള്‍ സ്വീകരിക്കുക.
വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയില്‍ വീഴരുതെന്ന നിശ്‌ചയദാര്‍ഢ്യത്തോടെയാണ്‌ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവാഹ ബ്യൂറോയുമായി രംഗത്തിറങ്ങുന്നത്‌.കുടുംബശ്രീയുടെ സൂക്ഷ്‌മസംരംഭമായ മാട്രിമോണിയലിലൂടെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ അവരുടെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും വധൂവരന്‍മാരെ കണ്ടെത്താന്‍ സാധിക്കും. ജാതിമതഭേദമന്യേ ആര്‍ക്കും കുടുംബശ്രീ മാട്രിമോണിയലില്‍ രജിസ്‌റ്റര്‍ ചെയ്യാം. സ്‌ത്രീകള്‍ക്ക്‌ രജിസ്‌ട്രേഷന്‍ സൗജന്യമാണ്‌.
പുരുഷന്‍മാര്‍ക്ക്‌ 1000 രൂപയാണ്‌ ഫീസ്‌. അപേക്ഷകര്‍ക്ക്‌ www.kuudmbashreematrimonial.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌റ്റര്‍ ചെയ്യാം. മാട്രിമോണിയലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്‌ചാത്തലം, പോലീസ്‌ കേസുണ്ടോ തുടങ്ങിയ വിവരങ്ങള്‍ എല്ലാം അന്വേഷിക്കും. ഇവ മനസിലാക്കിയ ശേഷമേ സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയുളളൂ. അതിനായി കുടുംബശ്രീയുടെ റിസോഴ്‌സ്‌ പേഴ്‌സണ്‍മാരെ നിയോഗിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 21 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW