Friday, June 21, 2019 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 01.01 AM

ഒളിവിലെന്ന്‌ സൂചന ബിനോയി കോടിയേരിക്ക്‌ മുംബൈ പോലീസിന്റെ നോട്ടിസ്‌

uploads/news/2019/06/316253/1.jpg

കണ്ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക്‌ മുംബൈ പോലീസിന്റെ ചോദ്യം ചെയ്ലിയന്‌ ഹാജരാകാനുള്ള നോട്ടീസ്‌. മുംബൈയില്‍ നിന്നുള്ള പോലീസ്‌ സംഘം തലശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയാണ്‌ നോട്ടിസ്‌ നല്‍കിയത്‌.
തലശേരി തിരുവങ്ങാട്ടേയും മൂഴിക്കരയിലേയും വീട്ടില്‍ പൊലീസെത്തിയെങ്കിലും ഇരുവസതിയിലും ബിനോയ്‌ ഉണ്ടായിരുന്നില്ല. ബിനോയിയുടെ ഫോണ്‍ കഴിഞ്ഞ ദിവസം മുതല്‍ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. പരാതിക്കാരി നല്‍കിയ വിലാസം സ്‌ഥിരീകരിക്കുന്നതിനായി എസ്‌ഐ റാങ്കിലുള്ള വിനായക്‌ ജാദവ്‌, ദയാനന്ദ്‌ പവാര്‍ എന്നീ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കഴിഞ്ഞ ദിവസമാണ്‌ കണ്ണൂരില്‍ എത്തിയത്‌. മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കുന്ന ബിനോയ്‌ കോടിയേരി ഒളിവില്‍ പോയതായാണ്‌ സൂചന. ചോദ്യം ചെയ്യലിന്‌ ശേഷമാകും അറസ്‌റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നു മുംബൈ പോലീസ്‌ അറിയിച്ചു. കേരളത്തിലുള്ള പോലീസ്‌ സംഘം ഇതിനായി സംസ്‌ഥാനത്ത്‌ തുടരും. രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമാണ്‌ മുംബൈയില്‍ നിന്നുള്ള പോലീസ്‌ സംഘം കേരളത്തിലെത്തിയത്‌. സ്‌ഥലത്തുണ്ടെങ്കില്‍ ബിനോയ്‌ കോടിയേരിയെ കസ്‌റ്റഡിയിലെടുക്കാനാണ്‌ പോലീസ്‌ തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്‌. കേസ്‌ സ,ബന്ധിച്ച വിവരങ്ങള്‍ സംഘം ബിനോയ്‌ കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു.

Ads by Google
Advertisement
Friday 21 Jun 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW