Thursday, June 20, 2019 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

കോന്നിയില്‍ പേപ്പട്ടി ആക്രമണം അഞ്ചു വയസുകാരനടക്കം10 പേര്‍ക്ക്‌ പരുക്ക്‌

കോന്നി: പഞ്ചായത്തില്‍ പേപ്പട്ടിയുടെ ആക്രമണം. അഞ്ചു വയസുകാരനടക്കം 10 പേര്‍ക്ക്‌ പരുക്ക്‌. ഒരാളുടെ നില ഗുരുതരം. പട്ടി ടൗണില്‍ അലഞ്ഞു തിരിയുന്നു.
ഇന്നലെയാണ്‌ കോന്നിയെ വിറപ്പിച്ച്‌ വീണ്ടും പേപ്പട്ടി ഇറങ്ങിയത്‌. നേരത്തെ തെരുവുനായകള്‍ ആളുകളെ ആക്രമിക്കുമായിരുന്നെങ്കിലും ഇത്രയും പേരെ ഒരു ദിവസം ഓടിച്ചിട്ട്‌ കടിക്കുന്നതും ആക്രമിക്കുന്നതും ആദ്യമായാണ്‌. ഇളകൊള്ളൂര്‍ ദീപു ഭവനില്‍ രവീന്ദ്രന്‍ നായര്‍ (73), പാറയ്‌ക്കല്‍ ആദിത്യന്‍ (അഞ്ച്‌), കോന്നി മങ്ങാരം ആനക്കൂടിന്‌ സമീപം വയലശേരിയില്‍ ശാന്ത (65), അട്ടച്ചാക്കല്‍ തുണ്ടില്‍ വീട്ടില്‍ അശ്വതി (20), കോന്നി ചകണിക്കോട്ട്‌ പതാലില്‍ രാഹുല്‍ (23) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇളൊള്ളൂരില്‍ രവീന്ദ്രന്‍ നായരെയും ആദിത്യയെയുമാണ്‌ ആദ്യം നായ ആക്രമിച്ചത്‌.ഇവിടെ നിന്ന്‌ ബഹളം കേട്ട്‌ ഓടിയ നായ കോന്നി ആനക്കൂടിന്‌ സമീപം എത്തി കറണ്ട്‌ ചാര്‍ജ്‌ അടയ്‌ക്കാന്‍ എത്തിയവരെയും കടിക്കുകയായിരുന്നു. വൈകിട്ട്‌ പെട്രോള്‍ പമ്പിന്‌ സമീപം രണ്ടു പേരെയും പൂവന്‍പാറയില്‍ ഒരാളെയും പട്ടി കടിച്ചു.
ശാന്തയുടെ നില ഗുരുതരമാണ്‌. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ സംഘടിച്ച്‌ ഇറങ്ങിയെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസികള്‍ ഭീതിയിലാണ്‌. അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW