Thursday, June 20, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

അമൃതയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ കോണ്‍ഗ്രസ്‌

കൊടുമണ്‍: അമൃതയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന്‌ കോണ്‍ഗ്രസ്‌.
പന്തളം തെക്കേക്കര പഞ്ചായത്തില്‍ പാറക്കര മടക്കവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ തട്ട എന്‍.എസ്‌.എസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി അമൃതയെ അയല്‍ വീട്ടിലാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ഈ സമയം ആ വീട്ടില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഒരാളെ പോലീസ്‌ ചോദ്യം ചെയ്‌ത ശേഷം കാണാനില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. അമൃതയുടെ മരണം കൊലപാതകം ആണെന്ന്‌ സ്‌ഥലം സന്ദര്‍ശിച്ച നാട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടും പോലീസ്‌ ഫലപ്രദമായി അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.
അമൃതയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പന്തളം തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുമണ്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ രഘു പെരുമ്പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാര്‍, വൈ.യാക്കുബ്‌, സി. അച്യുതന്‍, ബിജൂ ഫിലിപ്പ്‌, ലാലി ജോണ്‍, കെ.ആര്‍. പ്രസാദ്‌, ഐക്കര ഉണ്ണികൃഷ്‌ണന്‍, അജി രണ്ടാം കുറ്റി, വസന്ത ശ്രീകുമാര്‍, വിജയന്‍ നായര്‍ ചിരണിക്കല്‍ ശ്രീകുമാര്‍, സുരേഷ്‌, ജോയി, ജയ ദേവി, രവീന്ദ്രന്‍ നായര്‍, ബാലകൃഷ്‌ണ പിള്ള, രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW