Thursday, June 20, 2019 Last Updated 49 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.30 AM

ഡി.വൈ.എഫ്‌.ഐയില്‍ നിന്ന്‌ യുവതികളുടെ കൂട്ടരാജിയെന്ന്‌: നിഷേധിച്ച്‌ ജില്ലാ നേതൃത്വം

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ ജില്ലാകമ്മറ്റിയില്‍ നിന്ന്‌ മൂന്നു വനിതകള്‍ രാജി വച്ചുവെന്ന്‌ പ്രചാരണം. അടിസ്‌ഥാന രഹിതമാണെന്ന്‌ ജില്ലാ നേതൃത്വം. സംഘടനയില്‍ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ്‌ യുവതികള്‍ രാജിക്കത്ത്‌ നല്‍കിയതെന്നായിരുന്നു ഇന്നലെ നവമാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും വാര്‍ത്ത വന്നത്‌.
രാത്രി വൈകിയും ദൂര സ്‌ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന്‌ നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്ന്‌ കാട്ടിയാണ്‌ മൂന്നുപേരും സംഘടന വിട്ടത്‌. ഡി.വൈ.എഫ്‌.ഐ സംസ്‌ഥാന നേതൃത്വത്തിനും സി.പി.എം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ്‌ രാജിയെന്ന്‌ യുവതികള്‍ ആരോപിച്ചു. കോഴഞ്ചേരി, പെരുനാട്‌, പത്തനംതിട്ട സ്വദേശികളായ യുവതികളാണ്‌ രാജി വച്ചതായി പ്രചരിക്കുന്നത്‌. ഈ വിവരം യുവതികള്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറിയുടേതായി വന്ന പ്രസ്‌താവനയില്‍ അങ്ങനെ ഒരു സംഭവം ഇല്ലെന്ന്‌ പറയുന്നു.
കഴിഞ്ഞ ഒക്‌ടോബറില്‍ കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍, ജില്ലാ കമ്മറ്റിയിലേക്ക്‌ ആര്‍. ശ്യാമ, നീതു അജിത്‌, അഡ്വ. എസ്‌. കാര്‍ത്തിക, ദീപ ശ്രീജിത്ത്‌, അഡ്വ. ചിഞ്ചു അനില്‍, ചന്ദ്രലേഖ, രേഷ്‌മ മറിയം റോയി, ഡോ. ആര്‍. സജിത എന്നിങ്ങനെ എട്ടു വനിതകളെ തെരഞ്ഞെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ പോലും ജില്ലാ കമ്മറ്റിയില്‍ നിന്ന്‌ രാജിവയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടില്ല.
കൂടുതല്‍ പ്രവര്‍ത്തകര്‍ ജില്ലയില്‍ ഡി.വൈ.എഫ്‌.ഐയിലേക്ക്‌ വന്നു കൊണ്ടിരിക്കുകയാണെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ജില്ലാ പ്രസിഡന്റ്‌ സംഗേഷ്‌ ജി. നായര്‍, സെക്രട്ടറി പി.ബി. സതീഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.
പാലക്കാട്ട്‌ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ വനിത നേതാവ്‌ സംഘടനയ്‌ക്ക്‌ രാജിക്കത്ത്‌ നല്‍കിയിരുന്നു. ആരോപണ വിധേയനെ പാര്‍ട്ടി സംരക്ഷിക്കുന്നതിലും, തനിക്കൊപ്പം നിലപാടെടുത്തവരെ തരംതാഴ്‌ത്തിയതിലും പ്രതിഷേധിച്ചായിരുന്നു രാജി. എന്നാല്‍ രാജി തത്‌ക്കാലം സ്വീകരിക്കേണ്ടന്ന നിലപാടിലാണ്‌ ജില്ലാ നേതൃത്വമുള്ളത്‌.

Ads by Google
Advertisement
Thursday 20 Jun 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW