Thursday, June 20, 2019 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തില്‍

uploads/news/2019/06/316027/k3.jpg

കുറവിലങ്ങാട്‌: പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുമ്പോഴും മഴക്കാല പൂര്‍വ ശുചീകരണം മുഖം മിനുക്കലില്‍ ഒതുക്കുകയാണ്‌. ത്രിതല പഞ്ചായത്തുകള്‍ക്ക്‌ മുന്നൊരുക്കങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയെങ്കിലും പദ്ധതികള്‍ ഫലപ്രദമായിട്ടില്ല.
മാലിന്യം പൂര്‍ണമായി നീക്കി കൊതുക്‌ പെരുകുന്നത്‌ തടയാന്‍ നടപടിയുണ്ടാകുന്നില്ല. ഇടവിട്ട്‌ മഴ പെയ്യുന്നതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാലിന്യങ്ങളിലും കൊതുക്‌ വളരുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും വെള്ളം കെട്ടി നില്‍ക്കുന്നത്‌ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ്‌ പഞ്ചായത്തുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.
ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌്കരിക്കണമെന്ന്‌ ആവര്‍ത്തിച്ച്‌ നിര്‍ദേശിക്കുമ്പോഴും പൊതുസ്‌ഥലങ്ങളിലും വഴിയോരങ്ങളിലും നീര്‍ച്ചാലുകളിലും മലിനവസ്‌തുക്കള്‍ തള്ളുകയാണ്‌ ഭൂരിപക്ഷം പേരും. മഴവെള്ളം കൂടി ചേര്‍ന്ന്‌ ഇത്തരം സ്‌ഥലങ്ങളില്‍ കൊതുക്‌ വളരുന്നു. കടപ്ലാമറ്റം പഞ്ചായത്തിലെ പ്രധാന ജങ്‌ഷനും സമീപ റോഡുകളും മാലിന്യകൂമ്പാരമായി മാറി.
വാഹനങ്ങളില്‍ വില്‍പന നടത്തുന്ന പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടെയും അവശിഷ്‌ടങ്ങള്‍ റോഡില്‍ തളളുന്നതുമൂലമുണ്ടാകുന്ന മാലിന്യപ്രശ്‌നം ഗുരുതരമാണ്‌. ചീഞ്ഞളിഞ്ഞ പച്ചക്കറികളിലും പഴവര്‍ഗങ്ങളും മൂലം മേഖലയാകെ ദുര്‍ഗന്ധമാണ്‌. കൊതുകുകളും ഈച്ചകളും വിഹരിക്കുകയാണ്‌. റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിനിന്നും കൊതുക്‌ പെരുകുന്നുണ്ട്‌.
ചിരട്ടകള്‍ കമഴ്‌ത്തിവയ്‌ക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും തോട്ടം ഉടമകള്‍ പാലിക്കുന്നില്ല.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW