Thursday, June 20, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 12.29 AM

ജനത്തെ വലച്ച്‌ ബസുകളുടെ മിന്നല്‍ പണിമുടക്ക്‌

െവെക്കം: സ്വകാര്യ ബസ്‌ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു. വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരനെ കൊടൂപ്പാടം സ്വദേശികള്‍ മര്‍ദിച്ചെന്നാരോപിച്ചാണ്‌ ജീവനക്കാര്‍ പണിമുടക്കിയത്‌. പണിമുടക്ക്‌ നടത്തുന്ന കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നുള്ള െഹെക്കോടതി ഉത്തരവിനെയെല്ലാം കാറ്റില്‍ പറത്തിയാണ്‌ ജീവനക്കാര്‍ യാത്രക്കാരെ വെല്ലുവിളിച്ചത്‌. തൃപ്പൂണിത്തുറ ചമ്പക്കര മാര്‍ക്കറ്റിനു സമീപത്തുവെച്ച്‌ സ്വകാര്യ ബസ്‌ സ്‌കൂള്‍ ബസില്‍ തട്ടിയിരുന്നു. ഇതുസംബന്ധിച്ചുള്ള പ്രശ്‌നം അവിടെവച്ച്‌ പറഞ്ഞു തീര്‍ത്തിരുന്നു.
എന്നാല്‍ സ്‌കൂള്‍ ബസ്‌ ഓടിച്ചിരുന്ന ഡ്രൈവറുടെ ബന്ധു എറണാകുളത്തുനിന്നും െവെക്കത്തേക്കു വന്ന ബസിന്റെ ഡ്രൈവറെ ടോള്‍ ജങ്‌ഷനില്‍വച്ച്‌ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്നു പറയുന്നു. ചൊവ്വാഴ്‌ച രാവിലെ 10.30നാണ്‌ ജീവനക്കാര്‍ക്ക്‌ മര്‍ദനമേറ്റെന്നു പറയപ്പെടുന്ന സംഭവം നടന്നത്‌. ഇതുസംബന്ധിച്ച്‌ ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെട്ടെന്നുള്ള പണിമുടക്ക്‌ രാത്രിയോടെ ചില ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ പോലീസിന്റെ ഇടപെടല്‍ ഏറെ െവെകിയാണ്‌ ഉണ്ടായത്‌. സര്‍വീസിനെത്തിയ സ്വകാര്യ ബസുകള്‍ മര്‍ദനമേറ്റ ബസിലെ ജീവനക്കാര്‍ തടഞ്ഞപ്പോള്‍ നടപടിയെടുക്കാന്‍പോലീസ്‌ ഉണ്ടായിരുന്നില്ല. രാവിലെ ഒന്‍പതോടെ സി.ഐ. എത്തിയതിനുശേഷമാണ്‌ പോലീസ്‌ സംഭവത്തില്‍ ഇടപെട്ടത്‌. ആരംഭത്തിലേ പോലീസ്‌ ഇടപെട്ടിരുന്നെങ്കില്‍ ജനത്തെ വലച്ച സ്വകാര്യ ബസ്‌ സമരം ഒഴിവാക്കാമായിരുന്നു. സമരമറിയാതെ നൂറുകണക്കിന്‌ വിദ്യാര്‍ഥികളും തൊഴിലാളികളുമാണ്‌ ഇന്നലെ പുലര്‍ച്ചെ മുതല്‍ ബസ്‌ സ്‌േറ്റാപ്പുകളില്‍ കാത്തുനിന്നത്‌. മൂത്തേടത്തുകാവ്‌, ചെമ്മനത്തുകര, ടി.വി പുരം, വെള്ളൂര്‍, പാലാംകടവ്‌, ചെമ്മനാകരി പ്രദേശങ്ങളിലാണ്‌ യാത്രാക്ലേശം ഏറ്റവുമധികം രൂക്ഷമായത്‌. മിന്നല്‍ പണിമുടക്ക്‌ നടത്തി ജനങ്ങളെ വലച്ച സ്വകാര്യ ബസുകള്‍ക്കെതിരേ കേസ്‌ എടുക്കണമെന്നതാണ്‌ യാത്രക്കാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 20 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW