Wednesday, June 19, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.04 AM

റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അപകട ഭീഷണി

അടൂര്‍: കായംകുളം-പുനലൂര്‍ സംസ്‌ഥാന പാതയില്‍ ഫയര്‍ സ്‌റ്റേഷന്‌ സമീപം റോഡിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
മഴ പെയ്യുമ്പോള്‍ വെള്ളത്തിന്റെ ഭാരം കൂടിയാകുന്നതോടെ മരക്കൊമ്പ്‌ റോഡില്‍ മുട്ടുന്ന സ്‌ഥി തിയാണുള്ളത്‌. ഇതോടെ റോഡിന്റെ ഒരു വശത്തു കൂടി വാഹനങ്ങള്‍ക്ക്‌ പോകാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌. മരക്കൊമ്പ്‌ തട്ടി ബസിന്റെ വശങ്ങളിലിരിക്കുന്നവര്‍ക്ക്‌ പരുക്കേല്‍ക്കാനുള്ള സാധ്യതയും ഉണ്ട്‌.
24 മണിക്കൂറും ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ളതും തമിഴ്‌നാടിനെയും കേരളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്‌.
കൂടാതെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ഹാര്‍ബറില്‍ നിന്നും സിമെന്റുള്‍പ്പെടെയുള്ള സാധനങ്ങളുമായി എറണാകുളത്തേക്ക്‌ പോകുന്ന കണ്ടെയ്‌നര്‍ ലോറികളും തെങ്കാശി ഭാഗത്ത്‌ നിന്ന്‌ പച്ചക്കറികള്‍, പൂക്കള്‍ എന്നിവയുമായി വരുന്ന വാഹനങ്ങളും ഈ പാതയിലൂടെയാണ്‌ പോകുന്നത്‌. മരക്കൊമ്പുകള്‍ മുറിച്ച്‌ മാറ്റിയില്ലെങ്കില്‍ ബൈക്കുകളില്‍ തട്ടി നിയന്ത്രണം വിട്ട്‌ അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്‌.

Ads by Google
Advertisement
Wednesday 19 Jun 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW