Wednesday, June 19, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.03 AM

പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം, യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എട്ട്‌ പേര്‍ക്കെതിരെയും കേസ്‌

uploads/news/2019/06/315775/m5.jpg

എടപ്പാള്‍: പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പൊന്നാനി സ്വദേശിയായ നാല്‍പത്‌ വയസുകാരനെതിരെ ചങ്ങരംകുളം പോലീസ്‌ പോക്‌സോ വകുപ്പ്‌ പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ മര്‍ദ്ധിച്ച്‌ ആശുപത്രിയിലാക്കിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട്‌ പേര്‍ക്കെതിരെയും ചങ്ങരംകുളം പോലീസ്‌ കേസ്‌ എടുത്തു. തിങ്കളാഴ്‌ച വൈകീട്ട്‌ അഞ്ചോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലാണ്‌ നാടകീയമായ സംഭവങ്ങള്‍ നടന്നത്‌. കഴിഞ്ഞ മൂന്ന്‌ ദിവസമായി പതിനാറുകാരിയായ വിദ്യാര്‍ഥിയെ പൊന്നാനി സ്വദേശിയായ യുവാവ്‌ പുറകെ നടന്ന്‌ ശല്യം ചെയ്ുയന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ബന്ധുക്കളായ ഏതാനും പേര്‍ എത്തി ഇയാളെ കൈകാര്യം ചെയ്‌തത്‌. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ ചങ്ങരംകുളം പോലീസെത്തിയാണ്‌ ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്‌. സാരമായി പരുക്കേറ്റ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‌ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ്‌ പ്രകാരവും ഇയാളെ മര്‍ദ്ധിച്ച്‌ പരിക്കേല്‍പിച്ചതിന്‌ കണ്ടാലറിയാവുന്ന എട്ട്‌ പേര്‍ക്കെതിരെയുമാണ്‌ ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തത്‌.

((സംശയങ്ങള്‍ക്ക്‌, റിപ്പോര്‍ട്ടര്‍: 9633654445))

Ads by Google
Advertisement
Wednesday 19 Jun 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW