Wednesday, June 19, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.02 AM

മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍

കാനം: കാഞ്ഞിരപ്പാറ- കാനം റോഡില്‍ അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ വഴിനീളെ നിക്ഷേപിക്കുന്നത്‌ ജനങ്ങള്‍ക്ക്‌ ദുരിതമാകുന്നു. ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ഇതുവഴി സഞ്ചരിക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്‌.
ശാശ്വത പരിഹാരം കൈക്കൊള്ളേണ്ട പഞ്ചായത്ത്‌ അധികാരികള്‍ ക്യാമറകളും വഴിവിളക്കുകളും സ്‌ഥാപിക്കുവാനുള്ള ഫണ്ട്‌ ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ചിട്ടും ത്വരിതഗതിയില്‍ നടപടി സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതിനെതിരേ ജാതി മത രാഷ്‌ട്രീയ ഭേദമെന്യേ തദ്ദേശവാസികളും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരി വ്യവസായികളും വിദ്യാര്‍ഥികളും കര്‍ഷകരും പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി കവലയില്‍നിന്നും കങ്ങഴ പഞ്ചായത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ കങ്ങഴ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിവേദനം നല്‍കി. തുടര്‍ന്നും പരിഹാര നടപടികള്‍ സ്വീകരിക്കാത്തപക്ഷം പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തനം നിശ്‌ചലമാക്കുന്നതടക്കമുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നാട്ടുകാര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 19 Jun 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW