Tuesday, June 18, 2019 Last Updated 18 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

ഇടതു സംഘടനകളുടെ ഇരട്ടത്താപ്പ്‌ അപഹാസ്യം: ജോഷി ഫിലിപ്പ്‌

uploads/news/2019/06/315616/k2.jpg

കോട്ടയം: പ്രതിപക്ഷത്തിരിക്കുമ്പോള്‍ അടിമുടി എതിര്‍ക്കുന്ന നയങ്ങള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ മൗനമായിരിക്കുന്ന ഇടതു പക്ഷ അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്‌ അപഹാസ്യമാണെന്നു ഡി.സി.സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌.
കെ.എസ്‌.യു ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ. ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രീഡിഗ്രീ ബോര്‍ഡ്‌, സ്വാശ്രയ കോളജ്‌, സ്വയംഭരണ കോളജ്‌ തുടങ്ങി ഒരിക്കല്‍ എതിര്‍ക്കുകയും സ്വന്തം ഭരണത്തില്‍ കയ്യടിക്കുകയും ചെയ്‌ത പട്ടികയില്‍ ഒടുവിലത്തേതാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌. ഹൈക്കോടതി ഉത്തരവു വന്നതോടെ ഭരണവിലാസം സംഘടനകള്‍ വീണ്ടും ഇളിഭ്യരായിരിക്കുകയാണ്‌. മാര്‍ച്ച്‌ ഡി.ഡി. ഓഫീസിനു മുന്നില്‍ പോലീസ്‌ തടഞ്ഞു. ഇതേത്തുടര്‍ന്നു നേരിയ സംഘര്‍ഷവുമുണ്ടായി. കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ജോര്‍ജ്‌ പയസ്‌ അധ്യക്ഷത വഹിച്ചു.
ഡിസിസി ജന. സെക്രട്ടറിമാരായ എന്‍.എസ്‌. ഹരിശ്‌ചന്ദ്രന്‍, ജോണി ജോസഫ്‌, എം.പി സന്തോഷ്‌കുമാര്‍, കെ.എസ്‌.യു. നേതാക്കളായ ജോബിന്‍ ജേക്കബ്‌, സുബിന്‍ മാത്യു, പി.കെ വൈശാഖ്‌, ബിബിന്‍ രാജ്‌,ഡെന്നിസ്‌ ജോസഫ്‌, കെ.എന്‍. നൈസാം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW