Tuesday, June 18, 2019 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 01.13 AM

സി.എം.എസ്‌. കോളജില്‍ എ.ഐ.എസ്‌.എഫിന്‌ കൂച്ചുവിലങ്ങിട്ട്‌ എസ്‌.എഫ്‌.ഐ.

കോട്ടയം: സി.എം.എസ്‌. കോളജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്ത സ്വാതന്ത്ര്യം നിഷേധിക്കുന്നതായും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നിരന്തര ആക്രമണം നടത്തുന്നതായും എ.ഐ.എസ്‌.എഫ്‌. എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം നിരന്തരം ആക്രമണം നടത്തുന്നതായും അധ്യയന വര്‍ഷം ആരംഭിച്ച ശേഷം ഒന്നിലേറെ തവണ ഭാരവാഹികളെ അക്രമിച്ചതായും എ.ഐ.എസ്‌.എഫ്‌. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ശനിയാഴ്‌ച രാത്രി സി.എം.എസ്‌. കോളജ്‌ ജങ്‌ഷനില്‍ പോസ്‌റ്റര്‍ ഒട്ടിയ്‌ക്കുകയായിരുന്ന പ്രവര്‍ത്തകരെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച്‌ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതറിഞ്ഞു സ്‌ഥലത്തെത്തിയ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എസ്‌.എഫ്‌.ഐ. സംഘം മര്‍ദിച്ചതായി ഭാരവാഹികള്‍ ആരോപിച്ചു. കോളജിനു പുറത്തു സംഘടന സ്‌ഥാപിച്ചിരുന്ന പോസ്‌റ്ററുകളും നശിപ്പിച്ചതായി ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം എസ്‌.എഫ്‌.ഐയ്‌ക്കെതിരേ മത്സരിച്ചുവെന്നതിന്റെ പേരില്‍ തുടങ്ങിയ വൈരാഗ്യമാണ്‌ ഇപ്പോഴും തുടരുന്നതെന്നും കോളജില്‍ എസ്‌.എഫ്‌.ഐ. മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിലപാടാണ്‌ ഇവര്‍ സ്വീകരിക്കുന്നതെന്നു എ.ഐ.എസ്‌.എഫ്‌. നേതാക്കള്‍ പറഞ്ഞു. പുറത്തുനിന്നെത്തുന്നവരാണു കാമ്പസിനു പുറത്ത്‌ അക്രമം അഴിച്ചുവിടുന്നത്‌.
കഴിഞ്ഞ കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എസ്‌. എഫ്‌. ജില്ലാ സെക്രട്ടറിയ്‌ക്കു മര്‍ദനമേറ്റിരുന്നു. എസ്‌.എഫ്‌.ഐ.നേതൃത്വം നിലപാടു തിരുത്തണമെന്നും എ.ഐ.എസ്‌.എഫ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ. ഋഷിരാജ്‌, സംസ്‌ഥാന കമ്മിറ്റിയംഗം എസ്‌.ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്‌, യൂണിറ്റ്‌ സെക്രട്ടറി ശരത്‌ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 18 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW