Sunday, June 16, 2019 Last Updated 56 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

വൈദ്യുതി ലൈനില്‍ തെങ്ങുവീണു

അടിമാലി: വഴിയോരത്ത്‌ ഏതു സമയവും റോഡിലേക്കു മറിഞ്ഞു വീഴാറായി നില്‍ക്കുന്ന തെങ്ങുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു.
ഓടയ്‌ക്കാസിറ്റി അമ്പിളിക്കുന്ന്‌ ആനവിരട്ടി സ്‌കൂള്‍പടി റോഡിന്റെ അരികിലാണ്‌ നാലു തെങ്ങുകള്‍ മണ്‍തിട്ടയില്‍ നില്‍ക്കുന്നത്‌. ഇവിടെ നിന്നിരുന്ന ഒരു തെങ്ങ്‌ മറിഞ്ഞ്‌ വൈദ്യുതി ലൈനിലേക്കു വീണിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. തലനാരിഴയ്‌ക്കാണ്‌ അപകടം ഒഴിവായത്‌. അവശേഷിക്കുന്ന തെങ്ങുകളും ഉയരം വളരെ കൂടുതലുള്ളവയാണ്‌. മുമ്പ്‌ ഇവിടെ തെങ്ങ്‌ കടപുഴകി വീടിനു മുകളിലേക്കു വീണ സംഭവവും നടന്നിരുന്നു.
കൂടാതെ ബൈക്ക്‌ യാത്രികന്റെ മുകളിലേക്കും ഒരു തെങ്ങു മറിഞ്ഞു വീണിരുന്നെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. ബാക്കി നില്‍ക്കുന്ന തെങ്ങുകള്‍ സുരക്ഷിതമാക്കാനോ മുറിച്ചു മാറ്റാനോ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്‌. ആനവിരട്ടി സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ അടക്കം നിരവധി വിദ്യാലയങ്ങളിലെ കുട്ടികള്‍ ദിവസേന യാത്ര ചെയ്യുന്ന റോഡിലാണ്‌ അപകടം പതിയിരിക്കുന്നത്‌.
അധികൃതരെ പലവട്ടം വിവരം അറിയിച്ചിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്‌. കാലവര്‍ഷം എത്തിയതോടെ ശക്‌തമായും കാറ്റും വീശുന്നുണ്ട്‌. ജീവനില്‍ ഭയന്നാണ്‌ ജനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്‌.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW