Friday, June 14, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.51 AM

കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണു;നിരവധി സ്‌ഥലങ്ങളില്‍ ഗതാഗതതടസം

നെടുങ്കണ്ടം: ശക്‌തമായ കാറ്റ്‌ വീശിയത്‌ മൂലം ഉടുമ്പന്‍ചോല, ചതുരംഗപ്പാറ മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ ഒടിഞ്ഞു വീണ്‌ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ വീശിയടിച്ച കാറ്റിലാണ്‌ കുമളി-മൂന്നാര്‍ സംസ്‌ഥാന പാതയിലേക്ക്‌ മരങ്ങള്‍ ഒടിഞ്ഞു വീണത്‌.
ചതുരംഗപ്പാറയ്‌ക്ക്‌ സമീപം മൂന്നാര്‍ വാലിയിലും ചതുരംഗപ്പാറ കാറ്റാടി പാടത്തിന്‌ സമീപവും എസ്‌റ്റേറ്റ്‌ ചതുരംഗപ്പാറയിലും സംസ്‌ഥാന പാതയിലേക്ക്‌ മരം ഒടിഞ്ഞു വീണു. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
എസ്‌റ്റേറ്റ്‌ ചതുരംഗപാറയില്‍ വൈദ്യുതി ലൈനിന്‌ മുകളിലേക്ക്‌ മരം കടപുഴകി വീണെങ്കിലും വൈദ്യുതിബന്ധം പുനഃസ്‌ഥാപിച്ചു. രാത്രിയില്‍ വീണ മരം രാവിലെ നാട്ടുകാരെത്തിയാണ്‌ ഭാഗികമായി മുറിച്ചുമാറ്റി ഗതാഗതം പുന:സ്‌ഥാപിച്ചത്‌. മേഖലയില്‍ റോഡിലേക്ക്‌ വീഴാറായി നൂറുകണക്കിന്‌ മരങ്ങളാണ്‌ നില്‍ക്കുന്നത്‌.
മഴക്കാലത്തിന്‌ മുമ്പേ സംസ്‌ഥാന പാത അധികൃതരും കെ.എസ്‌.ഇ.ബി അധികൃതരും അപകടാവസ്‌ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ചെയ്‌തിരുന്നെങ്കിലും മരങ്ങള്‍ പൂര്‍ണമായും വെട്ടി നീക്കാന്‍ തയാറായിരുന്നില്ല.
ചതുരംഗപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, മൈലാടുംപാറ മേഖലകളില്‍ കൃഷിയിടങ്ങളിലും വ്യാപകമായി മരം ഒടിഞ്ഞു വീണു.
ഏലത്തോട്ടങ്ങളിലാണ്‌ വന്‍മരങ്ങള്‍ ഒടിഞ്ഞു വീണത്‌. ഇതോടെ മിക്കയിടങ്ങളിലുംഏലത്തോട്ടങ്ങളില്‍ പണികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 14 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW