Wednesday, June 12, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.18 AM

മാറനല്ലൂര്‍ മലവിള പാലത്തിന്‌ ശാപമോക്ഷമില്ല

uploads/news/2019/06/314273/t2.jpg

മലയിന്‍കീഴ്‌ : 50 വര്‍ഷത്തിലേറെ പഴക്കമുള്ള മാറനല്ലൂര്‍, പുന്നാവൂര്‍ റോഡിലെ രണ്ട്‌ മീറ്ററോളം വീതിയുള്ള നെയ്യാര്‍ ഇറിഗേഷന്‍ കനാലിനു കുറുകെയുള്ള ഇടുങ്ങിയ പാലം അപകടാവസ്‌ഥയിലായിട്ട്‌ ഒന്നര ദശാബ്‌ദമായി.
ചെമ്പൂര്‌, വെള്ളറട, കീഴാറൂര്‍, ആര്യ ങ്കോട്‌, ഒറ്റശേഖരമംഗലം തുടങ്ങിയ അതിര്‍ത്തി മലയോര ഗ്രാമങ്ങള്‍ക്ക്‌ തലസ്‌ഥാന നഗരത്തിലേക്കുള്ള പ്രവേശനകവാടമാണ്‌ മാറനല്ലൂരിലുള്ള ഈ ഇടുങ്ങിയ പാലം. കനാലില്‍ നിന്നും 50 അടി ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന പാലത്തിന്റെ വശങ്ങള്‍ കാലപ്പഴ ക്കത്താല്‍ ഇടിഞ്ഞുതുടങ്ങി. ഒരു വാഹനത്തിന്‌ കഷ്‌ടിച്ച്‌ കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്‌.
ഇതിലൂടെയാണ്‌ പ്രതിദിനം ആയിരത്തിലേറെ വാഹനങ്ങള്‍ കടന്നുപോകുന്നത്‌. വിഴിഞ്ഞം തുറമുഖ നിര്‍മാണ ആവശ്യത്തിലേക്ക്‌ കൊണ്ടുപോകുന്ന കൂറ്റന്‍ പാറകളുമായുള്ള ഹെവി ടിപ്പറുകള്‍ അഞ്ചുമിനിട്ടില്‍ ഒന്നുവീതമാണ്‌ പുലര്‍ച്ചെ മുതല്‍ രാത്രിയാവോളം കടന്നുപോകുന്നത്‌. ഇതിന്‌ പുറമെ പുന്നാവൂര്‍ കോണ്‍വെന്റ്‌ ഹൈസ്‌കൂള്‍, മാറനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലിയോട്‌, വെള്ളറട തുടങ്ങിയ നിരവധി സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായുള്ള നൂറുകണക്കിന്‌ വാഹനങ്ങളും കോടന്നൂര്‍ പാറമടയില്‍ നിന്നും കടന്നുവരുന്ന ടിപ്പറുകളും മാറനല്ലൂരിലേക്കും തിരിച്ചും കടന്നുപോകുന്നത്‌ മലവിളയിലെ ഇടുങ്ങിയ പാല ത്തി ലൂടെയാണ്‌. രണ്ട്‌ വര്‍ഷം മുന്‍പ്‌ പാലത്തിനക്കരെയും ഇപ്പുറവും വീതികൂട്ടി റബറൈസ്‌ഡ് ടാര്‍ ചെയ്‌തു. അപ്പോഴും പാലത്തിന്‌ ശാപമോക്ഷമുണ്ടായില്ല.
മുന്‍ സ്‌പീക്ക എന്‍. ശക്‌തന്‍ കാട്ടാക്കട മണ്ഡലത്തിന്റെ പ്രതിനിധിയായിരിക്കുമ്പോള്‍ പാലം പുനര്‍ നിര്‍മി ക്കാന്‍ ഫണ്ട്‌ അനുവദിച്ചുവെങ്കിലും ഭരണാനുമതി ലഭിക്കും മുന്‍പേ ഭരണമാറ്റം വന്നതോടെ ആ പദ്ധതി അസ്‌ഥാനത്തായി. തുടര്‍ന്നുവന്ന ഐ.ബി. സതീഷ്‌ എം.എല്‍.എ. പാലത്തിന്റെ കാര്യത്തില്‍ നടപടികള്‍ക്കായി മുന്നോട്ട്‌ പോയെങ്കിലും ഇതുവരെ ഭരണാ നുമതി ലഭിച്ചില്ല. അപകടാവസ്‌ഥയിലായ പാലത്തിന്‌ കോണ്‍ക്രീറ്റ്‌ കൈവരികള്‍ പോലുമില്ല. ഇരുഭാഗത്തുമുള്ള ദ്രവിച്ച പൈപ്പുകള്‍ മാറ്റി പുതുതായി ഏതാനും എണ്ണം കുഴിച്ചുവച്ചു എന്നത്‌ മാത്രമാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ചെയ്‌ത ഏക ആശ്വാസം. നിയന്ത്രണം തെറ്റിയ ഒരു ലോറി പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്‌ കനാലിലേക്ക്‌ കൂപ്പുകുത്തിയത്‌ ഏതാനും മാസം മുന്‍പാണ്‌.

Ads by Google
Advertisement
Wednesday 12 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW