Friday, June 21, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.13 AM

നിലം പൊത്താറായി ട്രാന്‍സ്‌ഫോര്‍മര്‍

കട്ടപ്പന: ഏലപ്പാറ ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രത്തിനു മുന്‍ഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഭീഷണി ഉയര്‍ത്തുന്നു. തടി പോസ്‌റ്റുകളില്‍ സ്‌ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിന്റെ കാലുകള്‍ ദ്രവിച്ച്‌ ഏത്‌ നിമിഷവും നിലംപതിക്കാവുന്ന അവസ്‌ഥയിലാണ്‌. മാത്രമല്ല ട്രാന്‍സ്‌ഫോര്‍മറിനു ചുറ്റും കാട്‌ വളര്‍ന്ന സ്‌ഥിതിയിലാണ്‌.
ട്രാന്‍സ്‌ഫോര്‍മര്‍ നിലംപതിച്ചാല്‍ ഏലപ്പാറ തോട്ടിലേക്കാണ്‌ വീഴുക. ഇത്‌ വലിയ ദുരന്തത്തിന്‌ കാരണമാകും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്‌ഥാപിക്കാനോ തടി പോസ്‌റ്റുകള്‍ മാറ്റി ബലവത്താക്കാനോ കെ.എസ്‌.ഇ.ബി അധികൃതര്‍ തയാറാകുന്നില്ല.
ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥിതി ചെയ്യുന്നതിന്‌ സമീപത്തു കൂടിയാണ്‌ സ്‌കൂള്‍ കുട്ടികളടക്കം നൂറു കണക്കിന്‌ ആളുകള്‍ കടന്നു പോകുന്നത്‌. മാത്രമല്ല ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക്‌ പോകുന്ന നിരവധി ഭക്‌തജനങ്ങളുടെ യാത്രാമാര്‍ഗം കൂടിയാണിത്‌.
തുറസായ സ്‌ഥലത്ത്‌ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ്‌ മെയിന്‍ സ്വിച്ചും ഫ്യൂസും സ്‌ഥാപിച്ചിരിക്കുന്നത്‌. സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ്‌ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചിരിക്കുന്നത്‌.
ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റണമെന്ന്‌ കെ.എസ്‌.ഇ.ബി അധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. നൂറുകണക്കിന്‌ വാഹനങ്ങള്‍ ഈ റൂട്ടില്‍ ഗതാഗതം നടത്തുന്നുണ്ട്‌. എതിര്‍ദിശയില്‍നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കുമ്പോള്‍ അപകടം ഉണ്ടാകാന്‍ സാധ്യതയേറെയാണ്‌.
മഴ ശക്‌തമായതോടെ ട്രാന്‍സ്‌ഫോര്‍മര്‍ ഏതു നിമിഷവും നിലം പതിക്കാമെന്നും വലിയ ദുരന്തമുണ്ടാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. എത്രയും വേഗം ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്‌ഥാപിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 12 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW