Thursday, July 18, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.41 AM

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കണം: എല്‍.ജെ.ഡി.

ചെങ്ങന്നൂര്‍: പ്രളയ പ്രഹരത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കണമെന്ന്‌ ലോക്‌താന്ത്രിക്‌ ജനതാദള്‍ (എല്‍.ജെ.ഡി.) ചെങ്ങന്നൂര്‍ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. തകര്‍ന്ന്‌ വാസയോഗ്യമല്ലാതായ വീടുകളുടെ നാശനഷ്‌ടം കണക്കാക്കിയതില്‍ അപാകത സംഭവിച്ചുവെന്ന്‌ പാര്‍ട്ടി കുറ്റപ്പെടുത്തി.
നാശനഷ്‌ടം കൃത്യമായി തിട്ടപ്പെടുത്താന്‍ പുനരന്വേഷണം നടത്തണമെന്ന്‌ പാര്‍ട്ടി ആവശ്യപ്പെട്ടു.തകര്‍ന്ന അനേകം വീടുകള്‍ക്ക്‌ നാമമാത്രമായ നഷ്‌ട പരിഹാരം മാത്രമാണ്‌ കിട്ടിയത്‌.
ഇത്‌ കടുത്ത അനീതിയാണ്‌.യോഗം ആരോപിച്ചു. നിലംപൊത്താറായ വീടുകളിലെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ ഈ മഴക്കാലത്ത്‌ താല്‌ക്കാലിക ഷെഡില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്‌. ഇത്തരത്തില്‍ കഷ്‌ടപ്പെടുന്ന താലൂക്കിലെ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ പുതിയ വീട്‌ നല്‌കി പുനരധിവസിപ്പിക്കാന്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
ഭാഗികമായി തകര്‍ച്ച നേരിട്ട വീടുകള്‍ക്കുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിക്കാത്ത കുടുംബങ്ങള്‍ക്ക്‌ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‌കാനും യോഗം തീരുമാനിച്ചു.
എല്‍.ജെ.ഡി.ജില്ലാ സെക്രട്ടറി ഗിരീഷ്‌ ഇലഞ്ഞിമേല്‍ നേതൃയോഗം ഉദ്‌ഘാടനം ചെയ്‌തു.പ്രസിഡന്റ്‌ ആര്‍.പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.വി.എന്‍.ഹരിദാസ്‌, തോട്ടത്തില്‍ എം.സുരേന്ദ്രനാഥ്‌, അരുണ്‍ പേരിശേരി, പ്രസന്നന്‍ പള്ളിപ്പുറം, സതീശ്‌ വര്‍മ്മ , ശ്രീകുമാര്‍ പോണത്തേ ത്ത്‌, ജി.വിശ്വനാഥന്‍, ചെല്ലമ്മ രാഘവന്‍, അമ്പിളി ചെന്നിത്തല, കെ.എന്‍.രാമചന്ദ്രന്‍ നായര്‍, സി. കുഞ്ഞുകുഞ്ഞുകുട്ടി, കുര്യന്‍ മൈനാത്ത്‌, ജോര്‍ജ്‌ പി.ഇട്ടി, മോടിയില്‍ രാമകൃഷ്‌ണന്‍എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 11 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW