Friday, June 21, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.16 AM

രാഹുല്‍ഗാന്ധിക്ക്‌ മുക്കം മലയോര മേഖലയുടെ ഊഷ്‌മളവരവേല്‍പ്‌ രാഹുലിനെ വാരി പുണര്‍ന്ന്‌ മലയോരം; കാണാനെത്തിയത്‌ ആയിരങ്ങള്‍

uploads/news/2019/06/313657/1.jpg

മുക്കം: റെക്കോഡ്‌ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക്‌ നന്ദി പറയാനായി കോഴിക്കോട്‌ മുക്കത്ത്‌ എത്തിയ എ.ഐ.സി.സി അധ്യക്ഷനും വയനാട്‌ എം.പിയുമായ രാഹുല്‍ഗാന്ധിക്ക്‌ മലയോര മേഖലയുടെ ഊഷ്‌മളവരവേല്‍പ്‌.
11 മണിക്ക്‌ മുക്കത്ത്‌ എത്തുമെന്ന്‌ അറിയിച്ച രാഹുല്‍ ഗാന്ധി എത്താന്‍ ഒരു മണിക്കൂര്‍ വൈകി. ഈങ്ങാപ്പുഴയിലെ സ്വീകരണം കഴിഞ്ഞ്‌ ഉച്ചയ്‌ക്ക് 12ഓടെയാണ്‌ രാഹുല്‍ മുക്കത്ത്‌ എത്തിയത്‌. രാഹുലിനെ കാണുന്നതിനായി രാവിലെ ഒമ്പതു മുതല്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകരും മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ ആളുകളും എത്തിച്ചേര്‍ന്നിരുന്നു. റോഡ്‌ ഷോ തുടങ്ങിയ പഴയ ഫയര്‍ സ്‌റ്റേഷന്‍ പരിസരം മുതല്‍, അവസാനിച്ച നോര്‍ത്ത്‌ കാരശ്ശേരി വരെ റോഡിന്‌ ഇരുവശവും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാത്തു നില്‍ക്കുകയായിരുന്നു. കനത്ത വെയിലിനെ വകവയ്‌ക്കാതെയാണ്‌ ആളുകള്‍ മണിക്കൂറുകള്‍ കാത്തുനിന്നത്‌. പ്രവര്‍ത്തകര്‍ക്ക്‌ ആവേശമേകി ഇരുചക്ര വാഹനങ്ങളിലും കാറുകളിലും തുറന്ന വാഹനങ്ങളിലുമായി രാഹുലിന്റെ ചിത്രം പതിച്ച കൊടിയും മുസ്ലീം ലീഗ്‌ പതാകയുമേന്തി നിരവധി പ്രവര്‍ത്തകരും റോഡിലിറങ്ങി.
12 മണിക്ക്‌ മുക്കത്തെത്തിയ രാഹുലിനെ മുക്കം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എം.ടി. അഷ്‌റഫ്‌ ഷാള്‍ അണിയാണിച്ച്‌ സ്വീകരിച്ചു. എസ്‌.പി.ജിയുടേയും പോലീസിന്റെയും കനത്ത സുരക്ഷയാണ്‌ ഒരുക്കിയതെങ്കിലും വാഹനത്തിന്റെ അടുത്തെത്തിയവര്‍ക്ക്‌ ഷെയ്‌ക്ക് ഹാന്റ്‌ നല്‍കാന്‍ രാഹുല്‍ തയ്ാറായയി. തുടര്‍ന്ന്‌ തുറന്ന വാഹനത്തില്‍ 700 മീറ്ററോളം റോഡ്‌ ഷോ. റോഡിന്‌ ഇരുവശവും കാത്തിരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തും മലയാളത്തില്‍ നന്ദിയറിയിച്ചും നോര്‍ത്ത്‌ കാരശ്ശേരിയിലേക്ക്‌. അതിനിടെ മുക്കം ബൈപാസിനടുത്ത്‌ കാരശ്ശേരി ബാങ്കിന്‌ സമീപം 10 മിനിറ്റ്‌ സംസാരം. നോര്‍ത്ത്‌ കാരശ്ശേരി പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിന്‌ സമീപത്ത്‌ നിന്ന്‌ വോട്ടര്‍മാര്‍ക്ക്‌ ഒറ്റ വാക്കില്‍ ഒരായിരം നന്ദി അറിയിച്ചാണ്‌ രാഹുല്‍ മടങ്ങിയത്‌.

ചിത്രം.. മുക്കം രാഹുല്‍

കോഴിക്കോട്‌ മുക്കത്ത്‌ എത്തിയ എ.ഐ.സി.സി അധ്യക്ഷനും വയനാട്‌ എം.പിയുമായ രാഹുല്‍ ഗാന്ധിയെ തുറന്ന വാഹനത്തില്‍ സ്വീകരിച്ച്‌ ആനയിക്കുന്നു

Ads by Google
Advertisement
Monday 10 Jun 2019 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW