Friday, July 12, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.15 AM

നിപ: വവ്വാലുകള്‍ ചേക്കേറുന്നത്‌ ഭീതിയുണര്‍ത്തുന്നു

uploads/news/2019/06/313656/2.jpg

ആലപ്പുഴ/അമ്പലപ്പുഴ: നാട്‌ മുഴുവന്‍ നിപാ ഭീഷണിയില്‍ നില്‍ക്കുമ്പോഴും വവ്വാലുകള്‍ കൂട്ടത്തോടെ മരങ്ങളില്‍ ചേക്കേറുന്നത്‌ ഭീതിയുണര്‍ത്തുന്നു.
അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്ത്‌ 17-ാം വാര്‍ഡ്‌ വണ്ടാനം മാധവന്‍ മുക്കിനു സമീപത്തെ അക്കേഷ്യാ മരത്തിലും ആലപ്പുഴ നഗരത്തിലെ കിഴക്കേതോട്ടാതോടിന്‌ സമീപത്തെ വന്‍മരങ്ങളിലും, വാടത്തോട്‌, കൊമേഴ്‌സ്യല്‍ കനാലിന്‌ ഇരുവശവുമാണ്‌ ജനങ്ങള്‍ക്ക്‌ ഭീതിയുളവാക്കും വിധം വവ്വാലുകള്‍ ചേക്കേറുന്നത്‌.
അമ്പലപ്പുഴയിലെ ഒരു സ്വകാര്യ വ്യക്‌തിയുടെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ മരത്തിലാണ്‌ നൂറുകണക്കിന്‌ വവ്വാലുകള്‍ കൂട്ടമായി കിടക്കുന്നത്‌. മരം വെട്ടിമാറ്റണമെന്ന്‌ നാട്ടുകാര്‍ പല തവണ സ്‌ഥലമുടമയോട്‌ ആവശ്യപ്പെട്ടതാണ്‌. എന്നാല്‍ സ്‌ഥലമുടമ ഇതിന്‌ തയ്യാറായിട്ടില്ല. ഇപ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വവ്വാലുകള്‍ മൂലം നിപ പടര്‍ന്നതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്‌. ഗ്രാമ സഭയിലടക്കം ഇത്‌ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സ്‌ഥലമുടമ മരം വെട്ടിമാറ്റാത്തതിനാല്‍ വവ്വാലുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്‌.ഇതുമായി ബന്ധപ്പെട്ട്‌ ആരോഗ്യവകുപ്പ്‌ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. മരം വെട്ടി മാറ്റി നിപാ ഭീഷണിയില്‍ നിന്ന്‌ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടറെ സമീപിക്കാനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Monday 10 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW