Friday, June 21, 2019 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.34 AM

ആദിവാസി യുവതിയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ. നേതാവിനെതിരെ കേസെടുത്തു

വെള്ളമുണ്ട: വിവാഹ വാഗ്‌ദാനം നല്‍കി ആദിവാസി യുവതിയെ നിരന്തരം പീഡിപ്പിച്ച യുവാവിനെതിരെ ഒടുവില്‍ പോലീസ്‌ കേസെടുത്തു. ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റും തോണിച്ചാല്‍ സ്വദേശിയുമായ വരിക്കാന്‍തൊടി വിപിനെ(26)തിരെയാണ്‌ വെള്ളമുണ്ട പോലീസ്‌ കേസെടുത്തത്‌. കോളനിയില്‍ വെച്ച്‌ പരിചയപ്പെട്ട യുവാവ്‌ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി വിവാഹ വാഗ്‌ദാനം നല്‍കി തന്നെ നിരന്തരം പീഡിപ്പിക്കുകയും പിന്നീട്‌ തന്നെ വഞ്ചിക്കുകയും ചെയ്‌തെന്നാണ്‌ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്‌. വിവാഹ വാഗ്‌ദാനത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പ്‌ യുവതി അമിതമായി ഗുളിക കഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു.ഇതേ തുടര്‍ന്ന്‌ മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ യുവതിയെ സ്വാധീനിച്ച്‌ ഗുളിക മാറിക്കഴിച്ചതാണെന്ന്‌ മൊഴി നല്‍കിപ്പിക്കുകയും കേസെടുക്കുന്നതില്‍ നിന്നും അധികൃതരെ പിന്തിരിപ്പിക്കുകയുമായിരുന്നു. പിന്നീട്‌ നടന്ന മധ്യസ്‌ഥ ശ്രമത്തിലും യുവാവ്‌ വിവാഹത്തിന്‌ തയ്യാറല്ലെന്ന്‌ ഉറപ്പിച്ച്‌ പറഞ്ഞതോടെയാണ്‌ യുവതിയും ബന്ധുക്കളും പരാതിയുമായി നീങ്ങിയത്‌. ഡി.വൈ.എഫ്‌.ഐ.യൂണിറ്റ്‌ പ്രസിഡന്റ്‌ കൂടിയായ പ്രതിയെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്‌. യുവതിയും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകയാണ്‌.പോലീസ്‌ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡാണ്‌ കേസന്വേഷിക്കുന്നത്‌. പ്രതി ഒളിവിലാണ്‌.

Ads by Google
Advertisement
Sunday 09 Jun 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW