Sunday, June 09, 2019 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.29 AM

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം തിങ്കളാഴ്‌ച മുതല്‍

uploads/news/2019/06/313464/k1.jpg

കാസര്‍ഗോഡ്‌: കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം തിങ്കളാഴ്‌ച മുതല്‍
നിലവില്‍ വരും. പാതയില്‍ മണ്‍സൂണ്‍ സമയത്ത്‌ അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ നിരവധി ക്രമീകരണങ്ങള്‍ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.
കൊങ്കണില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ജൂണ്‍ 10 മുതല്‍ ഒക്‌ടോബര്‍ 31 വരെ മണ്‍സൂണ്‍ ടൈം എന്ന പേരില്‍ ട്രെയിനുകള്‍ വേഗത കുറച്ചാണ്‌ ഓടുന്നത്‌. വേഗ പരിധി 40 കി.മീ നും 75 കി.മീ നും ഇടയില്‍ നിജപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.അതിനാല്‍ മണ്ണിടിച്ചല്‍ ഉണ്ടായാലും അപകടങ്ങള്‍ വളരെ കുറയ്‌ക്കാന്‍ കഴിയും.
അപകടങ്ങള്‍ ഉണ്ടായാല്‍ പെട്ടന്ന്‌ തന്നെ അപകടസ്‌ഥലത്ത്‌ എത്തുന്നതിന്‌ ആക്‌സിഡന്റ്‌ റിലീഫ്‌ വാന്‍, ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനമുള്ള പ്രത്യേക കോച്ചും ഒരുക്കിയിട്ടുണ്ട്‌. സി ഡി ബി ബെല്ലാപ്പൂര്‍, രത്‌നഗിരി, ഗോവ എന്നിവടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രള്‍ റൂമും സ്‌ഥാപിച്ചിട്ടുണ്ട്‌. കൂടാതെ പാതയ്‌ക്ക് ഇരുവശങ്ങളിലും മണ്ണിടിയുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്ലൊം ബോള്‍ഡര്‍നെറ്റ്‌ ഘടിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. രത്‌നഗിരി പ്രദേശങ്ങളില്‍ 3500 മില്ലീമീറ്റര്‍ മുതല്‍ 4500 മില്ലീമീറ്റര്‍ വരെയാണ്‌ മഴ ലഭിക്കുന്നത്‌. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതാണ്‌ പാതയ്‌ക്ക് ഭീഷണിയാകുന്നത്‌. കാലാവസ്‌ഥയുടെ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനായി രത്‌നഗിരിക്കടുത്ത്‌ കൊങ്കണ്‍ റെയില്‍വേ ഒരു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം തന്നെ സ്‌ഥാപിച്ചിട്ടുണ്ട്‌.
മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരുന്ന തിങ്കളാഴച മുതല്‍ പുറപ്പെടുന്ന ട്രെയിനുകളുടെ സമയം താഴെ പറയും പ്രകാരമാണ്‌ മാറുക. എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്‌പ്രസ്‌ (ട്രെയിന്‍ നമ്പര്‍: 12617), എറണാകുളംമുംബൈ ലോക്‌മാന്യതിലക്‌ തുരന്തോ എക്‌സ്‌പ്രസ്‌ (12224), എറണാകുളംനിസാമുദ്ദീന്‍ തുരന്തോ എക്‌സ്‌പ്രസ്‌ (12283) എന്നിവ രണ്ടു മണിക്കൂര്‍ നേരത്തെ പുറപ്പെടും.
കൊങ്കണ്‍ പാത വഴി കേരളത്തിലേക്കു വരുന്ന നിസാമുദ്ദീന്‍എറണാകുളം മംഗള(12617), ലോക്‌മാന്യതിലക്‌ തിരുവന്തപുരം നേത്രാവതി(16345), നിസാമുദ്ദീന്‍ തിരുവന്തപുരം രാജധാനി(12432), ബിക്കാനിര്‍തിരുവന്തപുരം (16311), ഭാവനഗര്‍കൊച്ചുവേളി(19260), വരാവല്‍തിരുവന്തപുരം (16333), ഗാന്ധിധാംനാഗര്‍കോവില്‍ (16335), നിസാമുദ്ദീന്‍തിരുവന്തപുരം(22634), ബിക്കാനിര്‍കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്‌റ്റ് (22475), അജ്‌മേര്‍എറണാകുളം മരുസാഗര്‍ (12978), ലോക്‌മാന്യതിലക്‌കൊച്ചുവേളി (12201), പുണെഎറണാകുളം (22150), ദാദര്‍തിരുനല്‍വേലി (22629), ഹാപ്പതിരുനല്‍വേലി (19578), ചണ്ഡീഗഡ്‌കൊച്ചുവേളി സമ്പര്‍ക്കക്രാന്തി (12218) എന്നീ ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണ്‌ എത്തുക.
മുംബൈ ലോകമാന്യതിലകില്‍ നിന്നു മംഗലാപുരം ജംക്ഷനിലേക്കുള്ള സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്‌ (12133) ഉച്ചയ്‌ക്ക് 12.40നു പകരം ഉച്ചകഴിഞ്ഞ്‌ 3.15നാണ്‌ എത്തുക. തിരികെ മുംബൈയ്‌ലേക്കുള്ള 12134 നമ്പര്‍ എക്‌സ്‌പ്രസ്‌ മംഗലാപുരം ജംക്ഷനില്‍ നിന്നു വൈകിട്ട്‌ 4.45നു പുറപ്പെടും. നിലവില്‍ ഉച്ചയ്‌ക്ക് 1.55നാണു പുറപ്പെടുന്നത്‌. മംഗലാപുരം സെന്‍ട്രലില്‍ ലോക്‌ മാന്യതിലകിലേക്കുള്ള മത്സ്യഗന്ധ എക്‌സ്‌പ്രസ്‌ (12620) ഉച്ചയ്‌ക്ക 12.50നു പുറപ്പെടും. നിലവില്‍ ഉച്ചകഴിഞ്ഞ്‌ 2.35 ആണു സമയം. ലോക്‌ മാന്യതിലക്‌മംഗലാപുരം സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്‌പ്രസ്‌ (12619) രാവിലെ 10.25നും (നിലവില്‍ 7.30)ആണു മംഗലാപുരം സെന്‍ട്രലില്‍ എത്തുക. കൊങ്കണ്‍ പാതയിലെ വേഗനിയന്ത്രണം അവസാനിക്കുന്നതോടെ നവംമ്പര്‍ ഒന്നു മുതല്‍ ഈ ട്രെയിനുകളുടെ സമയക്രമം പഴയരീതിയില്‍ പുനഃസ്‌ഥാപിക്കും.

Ads by Google
Advertisement
Sunday 09 Jun 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW