Sunday, July 14, 2019 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

ഇടതുപക്ഷം ആത്മപരിശോധന നടത്തണം: വി.എസ്‌.

ഹരിപ്പാട്‌: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും മതനിരപേക്ഷ രാഷ്‌ട്രീയവും വലിയ തിരിച്ചടിയാണ്‌ നേരിട്ടതെന്ന്‌ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌. അച്യുതാനന്ദന്‍. ശങ്കരനാരായണന്‍ തമ്പി ഫൗണ്ടേഷന്റെ ചെങ്ങളത്ത്‌ രാമകൃഷ്‌ണപിള്ള പുരസ്‌കാരം സ്വീകരിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ സ്‌ത്രീകളെ കയറാന്‍ അനുവദിച്ചത്‌ ഇടതുപക്ഷ തിരിച്ചടിയ്‌ക്ക്‌ പ്രധാന കാരണമാണെന്ന വിലയിരുത്തലാണ്‌ വന്നിരിക്കുന്നതെന്നു വി.എസ്‌. പറഞ്ഞു. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ സ്‌ഥാനം വര്‍ഗീയ ശക്‌തികള്‍ക്കും യാഥാസ്‌ഥിതികര്‍ക്കും മുകളിലായിരുന്നു. ഇന്ന്‌ അത്‌ തിരിഞ്ഞു വന്നിരിക്കുന്നു. ഇടതുപക്ഷ പ്രസ്‌ഥാനം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW