Thursday, July 18, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 12.27 AM

ചെങ്ങന്നൂരില്‍ മണ്ണെടുപ്പിനും നിലംനികത്തലിനും നിയന്ത്രണം

ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സജി ചെറിയാന്‍ എം.എല്‍.എ വിളിച്ച ജനപ്രതിനിധികളുടെയും റവന്യു-തദ്ദേശഭരണ-പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത യോഗം തീരുമാനിച്ചു.
രാത്രികാല മണ്ണെടുപ്പ്‌ നിരോധിക്കും. വൈകിട്ട്‌ ആറു മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള സമയം മണ്ണ്‌ കടത്തുന്ന വാഹനങ്ങള്‍ പിടികൂടി നിയമ നടപടി സ്വീകരിക്കും. റവന്യു സ്‌ക്വാഡ്‌ മൂന്നു വര്‍ഷത്തിനുള്ളില്‍ നിയോജകമണ്ഡലത്തില്‍ നടന്ന മണ്ണെടുപ്പും നിലം നികത്തലും പരിശോധിച്ച്‌ നടപടി സ്വീകരിക്കും. അനുമതി നല്‍കിയതിനെക്കാള്‍ കൂടുതല്‍ മണ്ണെടുത്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും. ഇതേ കാലയളവില്‍ നികത്തിയ പാടശേഖരങ്ങളുടെയും ചെളി എടുത്ത പാടശേഖരങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയമാനുസരണം മണ്ണെടുക്കാന്‍ അനുമതി നല്‍കും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഇ.എന്‍. നാരായണന്‍, രശ്‌മി രവീന്ദ്രന്‍, വി.കെ.ശോഭ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജി.വിവേക്‌, ജില്ലാ പഞ്ചായത്തംഗം ജോജിചെറിയാന്‍, ജി.കൃഷ്‌ണകുമാര്‍, എന്‍.എ.രവീന്ദ്രന്‍, ഗ്രേസിസൈമണ്‍, ആര്‍.ഡി.ഒ അലക്‌സ്‌ജോസഫ്‌, തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ്‌ പി.എ.ജോസ്‌ലിയാമ്മ, മാവേലിക്കര തഹസില്‍ദാര്‍ ബീന എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 09 Jun 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW