Thursday, July 18, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ നാട്‌ കൈകോര്‍ക്കുന്നു

uploads/news/2019/06/313204/3.jpg

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്‌ കൈകോര്‍ക്കുന്നു.പുറക്കാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ കരൂര്‍ ഗോകുലം വീട്ടില്‍ ചന്ദ്രബോസിന്റെ മകന്‍ അജിമോനു (39) വേണ്ടിയാണ്‌ നാളെ ഒരു ഗ്രാമമാകെ ധനസമാഹരണം നടത്തുന്നത്‌.
മെയ്‌ 13ന്‌ കരുമാടി ഗുരുമന്ദിരം ജങ്‌ഷനില്‍ ബൈക്കിടിച്ചാണ്‌ അജിമോന്‌ പരുക്കേറ്റത്‌. ഇലക്‌ട്രീഷ്യനായ അജിമോന്‍ ജോലിക്കായി വിദേശത്ത്‌ പോകാന്‍ തയാറെടുക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌. തലയ്‌ക്ക്‌ പരുക്കേറ്റ അജിമോന്‍ ഇപ്പോള്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
തലയോട്ടിയുടെ മുന്‍ ഭാഗവും പിന്‍ഭാഗവും പൊട്ടിപ്പിളര്‍ന്ന യുവാവിന്‌ എട്ടര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ നടത്തി. ഇതിനകം ഏഴ്‌ ലക്ഷത്തില്‍പ്പരം രൂപ ചികിത്സക്കായി ചെലവു വന്നു. ഇനി അടുത്ത ശസ്‌ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 10 ലക്ഷം രൂപ കണ്ടെത്തണം. ഇതെങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുന്ന ഭാര്യക്കും എട്ടു വയസുള്ള മകനും കൈത്താങ്ങുകയാണ്‌ നാട്‌. പുറക്കാട്‌ പഞ്ചായത്തിന്റെ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെ വാര്‍ഡുകളിലാണ്‌ നാളെ ധനസമാഹരണം നടക്കുന്നത്‌.
രാവിലെ എട്ട്‌ മുതല്‍ ഉച്ചക്ക്‌ ഒരു മണി വരെ നടക്കുന്ന ഈ ധനസമാഹരണത്തില്‍ സാധാരണ കുടുംബം 500 രൂപയും സാമ്പത്തിക ശേഷിയുള്ളവര്‍ പരമാവധി സഹായവും നല്‍കണമെന്ന്‌ ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. അജിമോനെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ കാനറാ ബാങ്ക്‌ അമ്പലപ്പുഴ ശാഖയിലെ 3266101011375 എന്ന അക്കൗണ്ട്‌ നമ്പരില്‍ സഹായം കൈമാറണം. ഐ.എഫ.എസ്‌.സി കോഡ്‌ സി.എന്‍.ആര്‍.ബി 000 3266

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW