Thursday, July 18, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ലയനം ഉപേക്ഷിക്കണം: വിദ്യാഭ്യാസ സംരക്ഷണ സമിതി

uploads/news/2019/06/313203/2.jpg

ആലപ്പുഴ: കേരളം നേടിയ വിദ്യാഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ തയാറാക്കിയ ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ലയന ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ എം ലിജു. ഹൈസ്‌കൂള്‍ അധ്യാപകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ തരം താഴ്‌ത്തുന്നതിനുമാണ്‌ സര്‍ക്കാര്‍ നീക്കമെന്ന്‌ മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എ.എം നസിര്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റിന്‌ മുന്നില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ സദസില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.
സദസ്‌ ഡി.സി.സി പ്രസിഡന്റ്‌ എം.ലിജു ഉദ്‌ഘാടനം ചെയ്‌തു. എ.എം നസീര്‍ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയര്‍മാന്‍ ബി. ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ അജു.പി .ബഞ്ചമിന്‍, കെ.പി.എസ്‌.ടി.എ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി.പ്രദീപ്‌, എ.എച്ച്‌.എസ്‌.ടി.എ ജനറല്‍ സെക്രട്ടറി എസ്‌.മനോജ്‌, ജില്ലാ പ്രസിഡന്റ്‌ സാം, സെറ്റോ ചെയര്‍മാന്‍ ടി.ഡി രാജന്‍, കണ്‍വീനര്‍ ജോണ്‍ ബോസ്‌കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW