Thursday, July 18, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.09 AM

തദ്ദേശ സ്‌ഥാപനങ്ങള്‍ സംയോജിത പദ്ധതികള്‍ക്ക്‌ പരിഗണന നല്‍കണം: മന്ത്രി എ.സി. മൊയ്‌തീന്‍

കോട്ടയം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ സംയോജിത പദ്ധതികള്‍ക്കു പരിഗണന നല്‍കണമെന്നു മന്ത്രി എ.സി. മൊയ്‌തീന്‍. വാര്‍ഷിക പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടു നാലു ജില്ലകളിലെ തദ്ദേശ ഭരണ സ്‌ഥാപന അധ്യക്ഷന്‍മാരുടെ മേഖലാ യോഗം അയ്‌മനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെട്ട സംയോജിത പദ്ധതികള്‍ക്കുവേണ്ടി പ്രത്യേക ധനസഹായമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്‌ഥാന തലത്തില്‍ 40 കോടി രൂപ മാറ്റിവച്ചെങ്കിലും ഈ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.
ഈ വര്‍ഷവും ഇത്രയും തുക അനുവദിച്ചിട്ടുണ്ട്‌. ത്രിതല പഞ്ചായത്തുകള്‍ സംയുക്‌തമായോ ബ്ലോക്ക്‌ പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നോ ആലോചന നടത്തി സംയോജിത പദ്ധതികള്‍ക്കു രൂപം നല്‍കണം.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികവര്‍ഷാവസാനത്തില്‍ മാത്രം ഊര്‍ജ്‌ജിതമാക്കുന്ന പതിവ്‌ ഒഴിവാക്കി കൃത്യമായ ടൈം ടേബിള്‍ തയ്യാറാക്കി അതിന്‍റെ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കണം. ഭരണ സമിതികളും ഉദ്യോഗസ്‌ഥരും സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ഡിസംബര്‍ മാസത്തോടെ പദ്ധതി വിഹിതത്തിന്റെ 75 ശതമാനം ചിലവഴിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പാമ്പാടി അധ്യക്ഷനായി. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ. കെ.എന്‍. ഹരിലാല്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.കെ. ജോസ്‌ എന്നിവര്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വകുപ്പ്‌ ഡയറക്‌ടര്‍ ബി.എസ്‌. തിരുമേനി, കലക്‌ടര്‍ പി. കെ. സുധീര്‍ ബാബു, സംസ്‌ഥാന ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി എസ്‌. ആര്‍. സനല്‍കുമാര്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ അന്നപൂര്‍ണാ ദേവി, ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി. മാത്യു, അയ്‌മനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ. ആലിച്ചന്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 08 Jun 2019 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW