Friday, June 21, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.42 AM

പുല്‍പ്പള്ളിയില്‍ യുവാവ്‌ വെടിയേറ്റു മരിച്ച സംഭവം; പ്രതിയെ പിടികൂടാനായില്ല

uploads/news/2019/05/310704/1.jpg

പുല്‍പ്പള്ളി: കാപ്പിസെറ്റില്‍ യുവാവ്‌ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിയുതിര്‍ത്ത അയല്‍വാസിയും സുഹൃ
ത്തുമായ പ്രതിയെ പിടികൂടാനായില്ല. കാപ്പിസെറ്റ്‌ കന്നാരംപുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ (വര്‍ക്കി 34) ആണ്‌ വെള്ളിയാഴ്‌ച രാത്രി 9.45-ഓടെ വീടിന്‌ സമീപം വെടിയേറ്റു മരിച്ചത്‌. നെഞ്ചിന്റെ ഇടതുഭാഗത്ത്‌ വെടിയേറ്റ നിധിന്‍ സംഭവ സ്‌ഥലത്ത്‌ തന്നെ വീഴുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന പിതൃ സഹേദരന്‍ കാട്ടുമാക്കല്‍ കിഷോറിനും (54) വയറിന്‌ വെടിയേറ്റിരുന്നു. കിഷോര്‍ പരിക്കുകളോടെ മേപ്പാടി വിംസ്‌ ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്‌. ഇവരുടെ അയല്‍വാസിയും ബന്ധുവുമായ പുളിക്കല്‍ ഷാര്‍ലി (44) ആണ്‌ വെടിവെച്ചത്‌. വെടിവെപ്പിനുശേഷം ഷാര്‍ളി തോക്കുമായി വനത്തിലേയ്‌ക്ക് കടന്നതായാണ്‌ ലഭിക്കുന്ന വിവരം. നാടന്‍ നിറതോക്കാണ്‌ കൃത്യത്തിന്‌ ഉപയോഗിച്ചത്‌. കാട്ടുമാക്കല്‍ പത്മനാഭന്റെയും അമ്മുക്കുട്ടിയുടെയും ഏക മകനാണ്‌ നിധിന്‍. ഭാര്യ ആതിര, മകള്‍ യാമി (മൂന്ന്‌).
കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്‌ സംഭവത്തിലേയ്‌ക്ക് വഴിവെച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. വസ്‌തു സംബന്ധമായി ഇവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളാണ്‌ അടുത്തകാലത്തായി ഇവരെ വീണ്ടും പ്രകോപിപ്പിച്ചതെന്നും പറയുന്നു. പ്രശ്‌നങ്ങള്‍ മധ്യസ്‌ഥര്‍ മുഖേന പറഞ്ഞ്‌ തീര്‍ത്തിരുന്നതായും പറയുന്നു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ കാപ്പിസെറ്റില്‍ വെച്ച്‌ നിധിനും ഒപ്പം ഉണ്ടായിരുന്നവരും ചേര്‍ന്ന്‌ ഷാര്‍ലിയെ മര്‍ദ്ദിച്ചിരുന്നതായും പറയുന്നു. തുടര്‍ന്ന്‌ പരിക്കേറ്റ ഷാര്‍ലി വീട്ടിലെത്തി മുഖം കഴുകിയ ശേഷം പുറത്തുപോയതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ്‌ ഒമ്പതേമുക്കാലോടെ നാടന്‍ തോക്കുമായെത്തി ഷാര്‍ലി കത്യം നടത്തിയത്‌. കൃത്യത്തിനു ശേഷം സമീപത്തെ വനത്തിനുള്ളിലേയ്‌ക്ക് കടന്നെന്നു പറയുന്ന ഷാര്‍ലിയെക്കുറിച്ച്‌ വിവരം ഒന്നും ലഭിച്ചിട്ടില്ല. പുല്‍പ്പള്ളി പോലീസ്‌ രാത്രി തന്നെ സ്‌ഥലത്ത്‌ പരിശോധന നടത്തിയിരുന്നു. എ.എസ്‌.പി. വൈഭവ്‌ സക്‌സേന ഐ.പി.എസ്‌. രാത്രി തന്നെ സ്‌ഥലം സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്‌ച ഉച്ചയോടെ ക്രൈം ബ്രാഞ്ച്‌ സി.ഐ.മാരായ റെജീന കെ. ജോസ്‌, കെ.എ. എലിസബത്ത്‌, സയന്റിഫിക്‌ വിഭാഗം സിന്ധു തോമസ്‌, പുല്‍പ്പള്ളി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി. രാജേഷ്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌.ഐ.രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി. ഉച്ചയ്‌ക്ക് ശേഷം സ്‌ഥലത്തെത്തിയ ഡോഗ്‌ സ്വാഡിലെ നായ വനത്തിനുള്ളിലേയ്‌ക്ക് ഓടി ചെത്തിമറ്റം ഭാഗം വരെ പോയി നിന്നു. പോലീസ്‌ വ്യാപകമായ പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെപ്പറ്റി വ്യക്‌തമായ സൂചനകള്‍ ലഭിച്ചിട്ടില്ല. പ്രതിക്കൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഒരാളെ പോലീസ്‌ ചോദ്യം ചെയ്‌തു വരുന്നതായും അറിയുന്നു.

Ads by Google
Advertisement
Sunday 26 May 2019 03.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW