Sunday, June 30, 2019 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

'ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ശബരിമല വിഷയം സ്വാധീനിച്ചിട്ടില്ല'

uploads/news/2019/05/310676/3.jpg

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ശബരിമല വിഷയം കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന്‌ കേരള ദളിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌) സംസ്‌ഥാന പ്രസിഡന്റ്‌ പി.രാമഭദ്രന്‍ പറഞ്ഞു. കെഡി.എഫ്‌. സംസ്‌ഥാന നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആചാരസംരക്ഷണത്തിന്റെ പേരില്‍ പ്രക്ഷോഭങ്ങളും കലാപങ്ങളും അഴിച്ചുവിട്ട സംഘപരിവാര്‍ ശക്‌തികളുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ ബി.ജെ.പിക്ക്‌ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ശബരിമലയുടെ പേരില്‍ വോട്ട്‌ തട്ടാനുള്ള ബി.ജെ.പിയുടെ ഹീനമായ കുടിലതന്ത്രം ഫലവത്തായില്ല.
വിധി നടപ്പിലാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയനു പിടിവാശിയുണ്ടെന്ന പ്രതീതി സൃഷ്‌ടിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷത്തുളള ചിലരുമുണ്ടായിരുന്നു.
ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും പലപ്പോഴായി നടത്തിയ പരസ്‌പര വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ ചിന്താകുഴപ്പത്തിന്‌ ഇടയാക്കി. ഇതിലൂടെ ഇടതുപക്ഷത്തിനും സര്‍ക്കാരിനും വ്യക്‌തമായ നയമില്ലെന്ന സന്ദേശമാണു ലഭിച്ചത്‌.
മഹത്തായ അധ്യായമാണ്‌ വനിതാ മതിലിലൂടെ നേടാനായത്‌. അതിനെ എതിര്‍ക്കുന്നവര്‍ തികഞ്ഞ സ്‌ത്രീ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ഭരതന്‍ അധ്യക്ഷത വഹിച്ചു.
കെ.മദനന്‍, റെജി പേരൂര്‍ക്കട, സാം ജോണ്‍, സുബ്രഹ്‌മണ്യന്‍ വളാഞ്ചേരി, രാജന്‍ വെമ്പിളി, എസ്‌.പി.മഞ്‌ജു, സുധീഷ്‌ പയ്യനാട്‌, കെ.പി.സുകു, റോയി ജോണ്‍, ശൂരനാട്‌ അജി, എം.ടി.രാധാകൃഷ്‌ണന്‍, പി.എസ്‌.ബൈജു, മധുമോള്‍ പഴയിടം, മുഖത്തല കൃഷ്‌ണന്‍കുട്ടി, ടി.ആര്‍. വിനോയി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW