Wednesday, June 26, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

മെഡിക്കല്‍ സ്‌റ്റോറിനെതിരെ കേസ്‌ എടുത്തു

കൊല്ലം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍പനയ്‌ക്കായി സൂക്ഷിച്ചതിനും പര്‍ച്ചേസ്‌ രേഖകള്‍ ഇല്ലാതെ മരുന്നുകള്‍ സൂക്ഷിച്ചതിനും പത്തനാപുരം ശാസ്‌ത്രി ജങ്‌ഷനിലെ വി.കെ.സി മെഡിക്കല്‍ സ്‌റ്റോറിനെതിരെ കൊല്ലം അസിസ്‌റ്റന്റ്‌ ഡ്രഗ്‌ കണ്‍ട്രോള്‍ വിഭാഗം കേസ്‌ എടുത്തു.
രജിസ്‌റ്റേര്‍ഡ്‌ ഫാര്‍മസിസ്‌റ്റ് ഇല്ലാതെയായിരുന്നു ഈ സ്‌ഥാപനം പ്രവര്‍ത്തിച്ചുവന്നത്‌. പിടിച്ചെടുത്ത മരുന്നുകളും രേഖകളും പുനലൂര്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കി. കൊല്ലം അസിസ്‌റ്റന്റ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ പി.കെ. ശശിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റീജിയണല്‍ ഡ്രഗ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.വി. സുദീഷ്‌, ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍(ഐ.ബി) പി. എച്ച്‌. ഷാജി, ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍ എം.സി. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW