Wednesday, July 17, 2019 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 03.36 AM

പ്രതിയെ തെളിവെടുപ്പിന്‌ കൊണ്ടുവന്നു

നെടുമങ്ങാട്‌ : ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരകുളം മുല്ലശ്ശേരി ആനൂര്‍ മാടവിളവീട്ടില്‍ സജീവ (47 ) നെ പോലീസ്‌ തെളിവെടുപ്പിനായി കൃത്യം നടന്ന വീട്ടിലേക്കു കൊണ്ട്‌ വന്നു .ജനരോക്ഷം മാനിച്ചു കനത്ത സുരക്ഷയിലാണ്‌ പ്രതിയെ തെളിവെടുപ്പിന്‌ കൊണ്ടുവന്നത്‌ . പ്രതിയെ കൂക്കി വിളിച്ചു നാട്ടുകാര്‍ പ്രതിഷേധിച്ചു .ഭാര്യ സ്‌മിത (38 ) നെയാണ്‌ മദ്യ ലഹരിയില്‍ സജീവന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയത്‌ . .മദ്യ ലഹരിയില്‍ വീട്ടിലെത്തിയ സജീവന്‍ ഭാര്യയുമായി വഴക്കിടുകയായിരിന്നു .ഭാര്യയെ കത്തി കൊണ്ട്‌ കുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നു കൃത്യം നടത്തിയ ശേഷം നെടുമങ്ങാട്‌ പോലീസ്‌ സേ്‌റ്റഷനില്‍ കീഴടങ്ങിയ പ്രതി വെളിപ്പെടുത്തി .സജീവന്‍ ഭാര്യയും തമ്മില്‍ സ്‌ഥിരമായി വഴക്കു ഉണ്ടാകുമായിരുന്നതായി നാട്ടുകാര്‍ പറയുന്നു .സംഭവസമയത്ത്‌ ഇവരുടെ മക്കളായ പാര്‍വതി ,ഭദ്ര എന്നിവര്‍ വീട്ടില്‍ ഉണ്ടായിരിന്നു .കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്‌ സജീവന്‍ .സ്‌മിത മെഡിക്കല്‍ സേ്‌റ്റാര്‍ ജീവനക്കാരിയായിരിന്നു. സജീവന്റെ അമ്മയും കേസിലെ പ്രതിയാണെന്ന്‌ തെളിവെടുപ്പിനിടെ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു .ഇതു സംബന്ധിച്ചു പരാതി കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിലകുമാരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പൊലീസിന്‌ നല്‌കിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 26 May 2019 03.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW