Wednesday, June 12, 2019 Last Updated 25 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.37 AM

കുഴിവിളയിലും ആക്കുളത്തും കുന്നിടിച്ച്‌ നാലുവരി പാത തയ്യാറാകുന്നു

uploads/news/2019/05/310465/t1.jpg

കഴക്കൂട്ടം:കാരോട്‌ നാലുവരി പാതയില്‍ ആക്കുളം കുഴിവിളയ്‌ക്ക് സമീപമുള്ള പണികള്‍ ഉടന്‍ പൂര്‍ത്തിയാകും. ബൈപാസില്‍ മറ്റു എല്ലാ സ്‌ഥലത്തും പണി പൂര്‍ത്തിയായിട്ടും ഇവിടെ മാത്രമാണ്‌ പണി തീരാനുള്ളത്‌.
കുഴിവിളയില്‍ സ്വകാര്യ ഫ്‌ളാറ്റിന്‌ സമീപത്തെ പണി പൂര്‍ത്തിയായിട്ടുണ്ട്‌. ഇവിടെ ഇപ്പോള്‍ കുന്നിടിച്ച്‌ മാറ്റിയ സ്‌ഥലത്ത്‌ വശത്ത്‌ ഓടയുണ്ടാക്കി റോഡ്‌ ടാര്‍ ചെയ്‌തിട്ടുണ്ട്‌. ഇവിടെ ഉടന്‍ സഞ്ചാരത്തിനായി റോഡ്‌ തുറക്കും.
ഇപ്പോള്‍ ബാക്കി അവശേഷിക്കുന്ന ആക്കുളം എം.ജി.എം സ്‌കൂളിന്‌ മുന്നിലെ കുന്നിടിച്ച്‌ നാലുവരി പാതയാക്കുന്ന ജോലിയും തീരാറായി. അടുത്ത്‌ കോണ്‍ക്രീറ്റ്‌ സംരക്ഷണ ഭിത്തി കെട്ടിയ 100 മീറ്റര്‍ ഭാഗത്തെ കുന്നിടിച്ചിട്ട മണ്ണ്‌ മാറ്റി. അവിടെ ശേഷിക്കുന്ന ചെറിയൊരു ഭാഗം പൊട്ടിച്ച്‌ മാറ്റി കൊണ്ടിരിക്കുന്നു. ഓടയുടെ പണിയും പുരോഗമിക്കുന്നു.അതുകൂടി കഴിഞ്ഞാല്‍ ഇവിടെ ടാര്‍ ചെയ്യാനാകും.
പടിഞ്ഞാറ്‌ വശത്ത്‌ കുന്നിന്‍ മുകളിലൂടെ പോകുന്ന സര്‍വ്വീസ്‌ റോഡിന്റെ ഭാഗം ടാര്‍ ചെയ്യാനുണ്ട്‌. അതോടെ ആക്കുളം ഭാഗത്തെ നാലുവരിപ്പാത ഗതാഗതത്തിനു തയ്യാറാകും.
കഴക്കൂട്ടം മേല്‍പ്പാലം പണിക്കായി ടെക്‌നോപാര്‍ക്കിന്‌ മുന്നില്‍ കരാറുകാര്‍ തൂണ്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ ജോലികള്‍ തുടങ്ങി.
ഇവിടെ യന്ത്രങ്ങള്‍ കൊണ്ട്‌ രണ്ട്‌ വമ്പന്‍ കുഴി കുഴിച്ചിട്ടുണ്ട്‌. തൂണുകള്‍ വാര്‍ക്കാനായി വലിയ ഉരുക്കു കമ്പികള്‍ കെട്ടി കൊണ്ടിരിക്കുന്നു.എന്നാല്‍ കഴക്കൂട്ടം ജംഗ്‌ഷന്‍ മുതല്‍ മിഷന്‍ ആശുപത്രി വരെയുള്ള ഭാഗത്ത്‌ കാരാറുകാരുടെ മണ്ണ്‌ പരിശോധന കഴിഞ്ഞു.
ഈ ഭാഗത്ത്‌ ഇരുവശങ്ങളിലായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വസ്‌തു വകകള്‍ക്കു വില നിശ്‌ചയിക്കുന്ന പ്രവര്‍ത്തനം പ്രത്യേക തഹസില്‍ദാരുടെ ഓഫിസില്‍ നടക്കുകയാണ്‌. നഷ്‌ട പരിഹാരം വിതരണം ചെയ്‌തു കഴിഞ്ഞു.
സ്‌ഥലം ഒഴിപ്പിച്ചെടുത്ത്‌ സര്‍വ്വീസ്‌ റോഡുകള്‍ തയ്യാറാക്കിയ ശേഷമേ ഈ ഭാഗത്ത്‌ പാലത്തിനുള്ള പണികള്‍ തുടങ്ങാനാകൂ.

മണിവസന്തം ശ്രീകുമാര്‍

Ads by Google
Advertisement
Saturday 25 May 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW