Wednesday, June 12, 2019 Last Updated 29 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.36 AM

വീണ വീണു; ഡി.വൈ.എഫ്‌.ഐ നേതാവിന്‌ പോയത്‌ പാതി മീശ

uploads/news/2019/05/310460/p2.jpg

അടൂര്‍: തെരഞ്ഞെടുപ്പ്‌ കാലം രസകരമായ പന്തയങ്ങളുടേത്‌ കൂടിയാണ്‌. സ്വന്തം പാര്‍ട്ടിക്ക്‌ വേണ്ടി പന്തയം വച്ച്‌ പരാജയപ്പെടുമ്പോള്‍ മിക്കവരും വാക്കു പാലിക്കുന്ന പതിവില്ല. എന്നാല്‍, ഇവിടെ പന്തയത്തില്‍ തോറ്റ ഡി.വൈ.എഫ്‌.ഐ നേതാവ്‌ വാക്കു പാലിച്ച്‌ മാതൃകാ പുരുഷോത്തമനായിരിക്കുകയാണ്‌.
ഡി.വൈ.എഫ്‌.ഐ അടൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അനസാണ്‌ പകുതി മീശ വടിച്ച്‌ വാക്കു പാലിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി നിരപ്പില്‍ ബുഷറയുമായിട്ടാണ്‌ സൗഹൃദ പന്തയം വച്ചത്‌. വീണ തോറ്റാല്‍ താന്‍ പാതി മീശ എടുക്കുമെന്നാണ്‌ മുഹമ്മദ്‌ അനസ്‌ പന്തയം വച്ചത്‌. വീണ തോറ്റതോടെ ഇന്നലെ ഉച്ചയ്‌ക്ക്‌ പകുതി മീശയുമായി മുഹമ്മദ്‌ പ്രത്യക്ഷപ്പെട്ടു. ഡി.വൈ.എഫ്‌.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്‌ മുഹമ്മദ്‌ അനസ്‌. ആന്റോ ആന്റണി തോറ്റാല്‍ താന്‍ പാതി മീശ എടുക്കാമെന്നായിരുന്നു നിരപ്പില്‍ ബുഷറയുടെ പന്തയം.
പന്തയം പറഞ്ഞ്‌ വാക്കുറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും എടുത്തിരുന്നു. കടുത്ത പോരാട്ടം നടന്ന പത്തനംതിട്ട മണ്ഡലത്തില്‍ വീറും വാശിയും നേതാക്കളിലും അണികളിലും ഒരു പോലെ ഉണ്ടായിരുന്നെന്നതിന്റെ ദൃഷ്‌ടാന്തമായിരുന്നു പന്തയം. ഇരുവരും ഒരു മാസത്തോളം കാത്തിരിക്കുക യായിരുന്നു. കൂട്ടുകാരില്‍ പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പാതിമീശയെടുത്ത്‌ വാക്ക്‌ പാലിക്കാന്‍ തന്നെ മുഹമ്മദ്‌ അനസ്‌ തയാറായി.

Ads by Google
Advertisement
Saturday 25 May 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW