Saturday, June 15, 2019 Last Updated 44 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.34 AM

ബി.ജെ.പിക്കേറ്റ തിരിച്ചടി എന്‍.ഡി.എ ഉടച്ചു വാര്‍ക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം കേരള ഘടകത്തോട്‌ ആവശ്യപ്പെട്ടു

uploads/news/2019/05/310443/k1.jpg

കാസര്‍ഗോഡ്‌: കേന്ദ്രത്തില്‍ ബി.ജെ.പിക്ക്‌ വിജയം നേടാന്‍ കഴിഞ്ഞുവെങ്കിലും കേരളത്തില്‍ ബി.ജെ.പിക്ക്‌ ഏറ്റ കനത്ത തിരിച്ചടി മനസ്സിലാക്കി എന്‍.ഡി.എ ഉടച്ച്‌ വാര്‍ക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം കേരള ഘടകത്തോട്‌ ആവശ്യപ്പെട്ടു.
എന്‍.ഡി.എയുടെ കൂടെയുള്ള എറ്റവും വലിയ പാര്‍ട്ടിയായിട്ടാണ്‌ ബി.ഡി.ജെ.എസ്സിനെ കണ്ടിരുന്നത്‌. എന്നാല്‍ ബി.ഡി.ജെ.എസ്സിനെ കൂടെ കൂട്ടിയത്‌ ബി.ജെ.പിക്ക്‌ തിരിച്ചടിയായതായിട്ടാണ്‌ സംസ്‌ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളില്ലാത്ത പ്രസ്‌ഥാവനകളും ബി.ഡി.ജെ.എസിനോടുള്ള അകലവും എപ്പോഴും ബി.ജെ.പി.ക്ക്‌ ലഭിക്കുന്ന എസ്‌.എന്‍.ഡി.പി വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കിയതായിട്ടാണ്‌ വിലയിരുത്തല്‍. കേരളത്തില്‍ ആകെ അഞ്ചു മണ്ഡലങ്ങളാണ്‌ ബി.ജെ.പി. ഘടകകക്ഷികള്‍ക്ക്‌ നല്‍കിയത്‌. അതില്‍ നാലു മണ്ഡലങ്ങളിലാണ്‌ ബി.ഡി.ജെ.എസ്‌ മത്സരിച്ചത്‌. അതിലെല്ലാം എന്‍.ഡി.എയുടെ വോട്ടീങ്ങ്‌ ശതമാനത്തില്‍ പോലും കുറവ്‌ വരുത്തുന്ന രീതിയിലാണ്‌ പ്രകടനം. ഘടക കക്ഷിയെന്ന നിലയില്‍ മറ്റൊരു സീറ്റ്‌ നല്‍കിയത്‌ കോട്ടയത്തായിരുന്നു. കേരള കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ.പി.സി.തോമസ്‌ 2014ല്‍ ലഭിച്ച വോട്ടിന്റെ മുന്നിരട്ടിയോളം വോട്ട്‌ നേടിയിട്ടുണ്ട്‌. വയനാട്ടില്‍ മത്സരിച്ച എന്‍.ഡി.എ കണ്‍വീനറും ബി.ഡി.ജെ.എസ്‌ ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി, ആലത്തുരില്‍ മത്സരിച്ച ടി.വി.ബാബു, ഇടുക്കിയില്‍ മത്സരിച്ച ബിജു കൃഷ്‌ണന്‍ എന്നിവര്‍ ബി.ഡി.ജെ.എസ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ ലക്ഷം വോട്ട്‌ പോലും തികയ്‌ക്കാന്‍ കഴിയാത്തത്‌ എന്‍.ഡി.എയ്‌ക്ക് തന്നെ നാണക്കേടായി. മാവേലിക്കരയില്‍ മത്സരിച്ച തഴവ സഹദേവന്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ 132323 വോട്ട്‌ നേടിയത്‌. 2004 കേരളത്തില്‍ നിന്ന്‌ ആദ്യമായി എന്‍.ഡി.എയ്‌ക്ക് അക്കൗണ്ട്‌ തുറന്ന കേരള കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ചെയര്‍മാന്‍ അഡ്വ.പി.സി.തോമസിനും പ്രതീക്ഷിച്ച വോട്ട്‌ നേടാന്‍ കഴിഞ്ഞില്ലെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ ഘടക കക്ഷികളില്‍ എറ്റവും കൂടുതല്‍ വോട്ടു നേടിയത്‌ പി.സി .തോമസായിരുന്നു. 155 135 വോട്ട്‌ നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ബി.ജെ.പി.കണ്ണൂരിലെ സ്‌ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‌ ലഭിച്ച 68509 വോട്ടാണ്‌ ബി.ജെ.പിക്ക്‌ ലഭിച്ച എറ്റവും കുറഞ്ഞ വോട്ട്‌ .ബാക്കിയെല്ലാവരും ലക്ഷങ്ങള്‍ നേടിയപ്പോള്‍ ബി.ജെ.പിക്ക്‌ വളക്കൂറുള്ള മണ്ണായി നേതൃത്വം കണ്ടിരുന്ന കണ്ണൂരിലെ അട്ടിമറിയെ കുറിച്ചും അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ എന്‍.ഡി.എയില്‍ എത്തിയ പി.സി.ജോര്‍ജ്‌ജിന്‌ സ്വാദീനമുള്ള ഇടുക്കിയില്‍ എന്‍.ഡി.എക്ക്‌ നില മെച്ചപ്പെടുത്താന്‍ കഴിയാത്തതും തുടര്‍ന്ന്‌ ചര്‍ച്ച ചെയ്യപ്പെടുന്ന ഘടകങ്ങളാണ്‌.
ബി.ഡി.ജെ.എസിന്‌ ഒരു സംഘടന കെട്ടുറപ്പിന്‌ അപ്പുറത്ത്‌ ഒരു രാഷ്ര്‌ടീയ പാര്‍ട്ടിയുടെ ഗുണങ്ങളൊന്നുമില്ലെന്ന്‌ ബി.ജെ.പിയുടെ അണികളില്‍ തന്നെ അഭിപ്രായ മുണ്ടായിരുന്നു.അത്‌ ശരി വെക്കുന്ന രീതിയിലാണ്‌ അവരുടെ തെരഞ്ഞെടുപ്പ്‌ പ്രകടനവുമെന്നാണ്‌ വിലയിരുത്തുന്നത്‌.

Ads by Google
Advertisement
Saturday 25 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW